ദൈവരാജ്യത്തിൻ്റെ മുൻ രുചി ആത്മ നിറവിൽ ആരംഭിക്കും: പാസ്റ്റർ ചാൾസ്
ദി ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (TPM) ദോഹ - കൺവൻഷൻ ഇന്ന് സമാപിക്കും
വാർത്ത: കെ.ബി.ഐസക് ( ഗുഡ്ന്യൂസ്)
ദോഹ: ദൈവരാജ്യത്തിൻ്റെ മുൻ രുചി ആത്മ നിറവിൽ ആരംഭിക്കും. ശിശുക്കളെ പോലെ ദൈവരാജ്യത്തെ സ്വീകരിക്കുകയും വിശുദ്ധന്മാരുടെ കൂട്ടായ്മയിൽ പങ്കുചേരുകയും ചെയ്യുന്ന സ്വർഗീയ പൗരന്മാർ ദുഷ്ട ശക്തികൾക്ക് മുമ്പിൽ മുട്ടുമടക്കാതെ ദൈവരാജ്യത്തിൽ വസിക്കണമന്നും പാസ്റ്റർ ചാൾസ് പറഞ്ഞു. കൺവെൻഷന്റെ മൂന്നാം ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമായ ദി ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (TPM) ദോഹ കൺവൻഷൻ ജനുവരി 23 നു തുടങ്ങി ഇന്നു ജനു. 26 ന് വെള്ളിയാഴ്‌ച്ച് ഐഡിസിസി ടെൻ്റിൽ സമാപിക്കും.
സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഇന്ന് രാവിലെ 9 ന് പൊതുയോഗം നടക്കും.
മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.