ഐപിസി വാഴൂർ സെന്റർ കൺവെൻഷൻ ഫെബ്രു. 8 മുതൽ
വാർത്ത: സതീഷ് കൈതമറ്റം
വാഴൂർ: ഐപിസി വാഴൂർ പത്താമത് സെൻറർ കൺവെൻഷൻ ഫെബ്രുവരി 8,9 തീയതികളിൽ കൊടുങ്ങൂർ - പാലാ റോഡിൽ സിജിഎഫ്ഐ ശാലേം മൈതാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സജി പി. മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട് (ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി), പാസ്റ്റർ സിബി വർഗീസ് വൈദ്യൻ (ഐപിസി നേപ്പാൾ പ്രസിഡൻറ്), പാസ്റ്റർ അനിൽ കൊടിത്തോട്ടം, റെജി ശാസ്താംകോട്ട, വർക്കി എബ്രഹാം കാച്ചാണത്ത് (ഐപിസി ജനറൽ ജോ. സെക്രട്ടറി), ഒമേഗ സുനിൽ, സന്ദീപ് വിളമ്പുകണ്ടം (പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ ജിഎംഐ വോയിസ് കോട്ടയം നിർവഹിക്കും.
കൺവെൻഷനോടനുബന്ധിച്ച് വാർഷിക മാസയോഗം, ഓർഡിനേഷൻ ശുശ്രൂഷ, വിമൻസ് ഫെല്ലോഷിപ്പ് വാർഷികം, സൺഡേസ്കൂൾ - പിവൈപിഎ വാർഷികം, സംയുക്ത സഭായോഗം എന്നിവയും നടക്കും.
Advertisement






























