ജോയൽ ഓസ്റ്റീൻ്റെ ലേക്‌വുഡ് ചർച്ചിൽ വെടിവയ്പ്പ് ; ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ജോയൽ ഓസ്റ്റീൻ്റെ ലേക്‌വുഡ് ചർച്ചിൽ വെടിവയ്പ്പ് ; ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൂസ്റ്റണിലെ ജോയൽ ഓസ്റ്റീൻ്റെ ലേക്‌വുഡ് ചർച്ചിൽ ഞായറാഴ്ച ആരാധനക്കിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. വെടി ഉതിർത്ത അക്രമകാരിയായ യുവതി കൊല്ലപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു.

അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടിക്കൊപ്പം പള്ളിയിൽ പ്രവേശിച്ച യുവതി വെടി ഉതിർക്കുകയായിരുന്നു.

വെടികൊണ്ട് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നും മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലാണെന്നും ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന മാധ്യമങ്ങളോട് അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള സ്പാനിഷ് ആരാധന നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

വാർത്ത: കുര്യൻ ഫിലിപ്പ് ചിക്കാഗോ

Advertisement