PYCD : സമ്മാന വിതരണവും വർഷിപ്പ് നൈറ്റും  ഫെബ്രു. 17 ന്

ഡാളസ്: പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പിവൈസിഡി)ന്റെ നേതൃത്വത്തിൽ ഫെബ്രു.17 ന് ശനിയാഴ്ച വൈകുന്നേരം 6 ന് ഐപിസി ടാബർണക്കിൾ ഡാളസ് സഭയിൽ വർഷിപ്പ് നൈറ്റും വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള ട്രോഫികളും വിതരണവും നടക്കും.

പാസ്റ്റർ സാം തോമസ് വചനശുശ്രൂഷ നിർവ്വഹിക്കും. കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനവും നടക്കും. താലന്തു പരിശോധനയിൽ ഓവറോൾ ചാമ്പ്യൻസായി ഐപിസി ടാബർണക്കിൾ ചർച്ചും രണ്ടാം സ്ഥാനം ബെഥനി ഫുൾ ഗോസ്പൽ അസംബ്ലിയും നേടി.

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ ഭാരവാഹികളായി നേതൃത്വം നല്കുന്നു.

 മ്യൂസിക് കോർഡിനേറ്റർ സാം മാത്യു മുഖ്യ വചന ശുശ്രൂഷ നടത്തും.

 2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ജനറൽ ബോഡി ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് 4.30-ന് റൗലറ്റിലുള്ള ക്രോസ്സ്‌-വ്യൂ ചർച്ചിൽ നടക്കും.

Venue: IPC Tabernacle, 9121 Ferguson Rd.Dallas, TX 75228

വാർത്ത: രാജു തരകൻ