പാസ്റ്റർ മനു ഫിലിപ്പ്

പാസ്റ്റർ മനു ഫിലിപ്പ് എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിലുള്ള (നിരണം പഴങ്ങേരില്‍ കുടുംബാംഗം) എബ്രാഹാം ഫിലിപ്പ്-ഏലിയാമ്മ ദമ്പതികളുടെ മക്കളില്‍ ഏഴാമത്തെ മകനാ ണ്. കഴിഞ്ഞ 36 വർഷമായി സൗത്ത് ഫ്ലോറിഡയിൽ താമസിക്കുന്നു. അദ്ദേഹം ആറ് പുസ്ത കങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മറ്റ് രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. 2020-2022 ലെ ഫൊക്കാന സ്പെഷ്യൽ ലിറ്റററി അവാർഡു ജേതാവാണ്. അമേരിക്കയിലും കാനാഡയിലുമുള്ള 160-പ്പരം എഴുത്തുകർ സമർപ്പിച്ച പുസ്തകങ്ങളിൽ നിന്നാണു വിവിധ വിഷയങ്ങൾക്കുള്ള പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച സാഹിത്യകാരന്മാ രും നിരൂപകരും അടങ്ങിയ കമ്മിറ്റിയാണു ലിറ്റററി കമ്മിറ്റിയുടെ പ്രത്യേക പുരസ്ക്കാരം മനു ഫിലിപ്പ്, ഫ്ലോറിഡായുടെ "സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ" എന്ന ഗ്രന്ഥത്തിനു നൽകിയത്. ആസ്യാദ്യമായ ശൈലിയും രചനാസൗഷ്ഠവും, വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥ മാണു. മൂല്യങ്ങളുടെ അപചയം വർത്തമാനകാല വിഹ്യലതകളുടെ മൗലീകസ്രോതസ്സിനെ മറികടക്കുവാൻ, മൂല്യബദ്ധമായ ജീവിത വീക്ഷണം വളർത്തിയെടുക്കേണ്ടതിന്‍റെ അനിവാ ര്യത ഈ ഗ്രന്ഥത്തിലുടനീളം കാണാം. ഇദമ്പ്രതമായിട്ടാണു ഒരു പെന്തിക്കോസ്തു എഴുത്തു കാരനു ഇങ്ങനെയുള്ള വേദികളിൽ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റററി ടൈറ്റൻ സിൽവർബുക്ക് അവാ ർഡു മിസ്റ്റീരിയസ് ഓഷ്യൻ വാക്കേഴ്‌സ് എന്ന പുസ്തകത്തിനും ലഭിച്ചിട്ടുണ്ട്. കൂടാതെ കേര ള പെന്തക്കോസ്ത് നോർത്ത് അമേരിക്കൻ റൈറ്റേഴ്‌സ് ഫോറത്തിൽ രണ്ട് വ്യത്യസ്ത പുസ്തകങ്ങൾക്ക് രണ്ട് തവണ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ ക്രിസ്ത്യൻ മാസികക ളിൽ അദ്ദേഹം പ്രചോദനാത്മകമായ വിശ്വാസവും ആത്മീയതയും സംബന്ധിച്ചുള്ള ലേഖന ങ്ങളും യാത്രാ റിപ്പോർട്ടുകളും എഴുതിയിട്ടുണ്ട്. 2014-ൽ ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ ലോക്കൽ ട്രഷറാറെർ ആയിട്ടും 2019-ലെ പിസിനാക് കോൺ ഫറൻസിന്റെ ലോക്കൽ ട്രഷറാറെർ ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ജോലിയിൽ നിന്ന് 2020-ൽ വിരമിച്ചുവെങ്കിലും, ഇപ്പോൾ മെമ്മോറിയൽ ഹോസ്പിറ്റൽ മിരാമാറിൽ ചാപ്ലൈയി നായി സന്നദ്ധസേവനം ചെയ്യുന്നു. കഴിഞ്ഞ 50 വർഷമായി ആന്ധമാൻസിലും, ബോംബെ, സൗദി അറേബ്യ, യു.എസ് എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെതിട്ടുണ്ട്. ദൈവം നല്കിയ ഭൗതീകമായ ജോലിയോടപ്പം കര്‍ത്താവ് തന്നെ ആക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സഭ യുടെ വളര്‍ച്ചയ്ക്കും സുവിശേഷത്തിന്റെ വ്യാപ്തിക്കുമായി ആവോളം ചുമല്‍ കൊടുത്തു കൊണ്ടിരിക്കുന്നു. പുസ്തക നിരൂപണം ജോലികൾ അവലോകനം ചെയ്യുന്ന ഏറ്റവും പ്രശ സ്തമായ കമ്പനികളിലൊന്നാണ് ഓൺലൈൻ ബുക്ക് ക്ലബ്. തന്റെ " സോൾഡ് ഔട്ട് വേൻ യു സാക്രിഫൈസ് യുവർ ലൈഫ് എന്ന പുസ്തകത്തെക്കുറിച്ചുള്ള പുസ്തക നിരൂപണം" അഞ്ചിൽ അഞ്ചു നക്ഷത്രങ്ങളാണ് നൽകിയിരിക്കുന്നത്. OBC മറ്റു ഇത്ര സ്ഥാപങ്ങളെ തുല നപ്പെടുത്തുമ്പോൾ 5-ാം റാങ്ക് ആണുള്ളത്. OBC അവലോകനങ്ങളെക്കുറിച്ചുള്ള രചയിതാക്കളുടെ അഭിപ്രായം വ്യക്തവും, വിപുലവും, സമഗ്രവും, സൂക്ഷ്മമായി രൂപപ്പെടുത്തിയതു മാണ്.