മാഞ്ചസ്റ്റർ കൺവൻഷനു ഒക്ടോ.13 മുതൽ ; ഡോ. കോശി വൈദ്യൻ മുഖ്യ പ്രസംഗകൻ

മാഞ്ചസ്റ്റർ കൺവൻഷനു ഒക്ടോ.13 മുതൽ ;  ഡോ. കോശി വൈദ്യൻ മുഖ്യ പ്രസംഗകൻ

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ 18 മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 13 മുതൽ 15 വരെ നടക്കും. റവ. ഡോക്ടർ കോശി വൈദ്യൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും.  ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉൽഘാടനം ചെയ്യും. മഹനീയം ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ  നേതൃത്വം നൽകും.

മഹനീയം ചർച്ച് കൊയറിനൊപ്പം, പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .13 വെള്ളി വൈകുന്നേരം 6 മുതൽ 8.30 വരെയും ,14 ശനി രാവിലെ 10 മുതൽ 1 വരെയും, 2 മുതൽ 5.30 വരെയും, വൈകുന്നേരം 5.30 മുതൽ 8.30 വരെയും യോഗങ്ങൾ നടക്കും.   സിസ്റ്റർ ബിജി സിസിൽ ചീരൻ 14 ശനി 2 മുതൽ 5.30 നടക്കുന്ന മീറ്റിംഗിൽ പ്രസംഗിക്കും.15 ഞായർ പൊതു സഭാ യോഗത്തോടുകൂടി മീറ്റിംഗ് അവസാനിക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാനൊപ്പം , പാസ്റ്റർ സോളമൻ ജോൺ (മാഞ്ചസ്റ്റർ), പാസ്റ്റർ റിജോയ് സ്റ്റീഫൻ (ടെൽഫോർഡ്), പാസ്റ്റർ അജീഷ് മാത്യു (ബേൺലി),പാസ്റ്റർ ഫെബിൻ കുരിയാക്കോസ് (ലഡ്‌ലോ), ഇവ .പ്രിൻസ് പി വര്ഗീസ് (കീത്തലി), പാസ്റ്റർ ബ്ലുബിൻ ജോൺ (ഷൂസ്ബറി), ബ്രദർ അലൻ (പ്രെസ്റ്റൻ ) എന്നിവർ നേതൃത്വം നല്കും.