വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ ഡിസംബർ 2 മുതൽ
കൊച്ചി: പശ്ചിമകൊച്ചിയിലെ പെന്തെക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25 -ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം, റാന്നി എന്നിവർ പ്രസംഗിക്കും. സ്റ്റാവ്റോസ് കൊച്ചി സംഗീത ശുശ്രൂഷ നയിക്കും
Advertisement

































