സിജിഐ തിരുവനന്തപുരം നോർത്ത് സെൻ്റർ & പട്ടം ഹെബ്രോൻ ചർച്ച് പ്ലാറ്റിനം ജൂബിലി സുവിശേഷ യോഗം ഡിസം.11 മുതൽ


സിജിഐ തിരുവനന്തപുരം നോർത്ത് സെൻ്റർ & പട്ടം ഹെബ്രോൻ ചർച്ച് പ്ലാറ്റിനം ജൂബിലി സുവിശേഷ യോഗം ഡിസം.11 മുതൽ

വാർത്ത: പാസ്റ്റർ ഷിബു ജോൺ (ഗുഡ്ന്യൂസ് ലേഖകൻ)

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ്  (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ തിരുവനന്തപുരം നോർത്ത് സെൻ്ററും പട്ടം ഹെബ്രോൻ  സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിശേഷ യോഗങ്ങൾ  ഡിസംബർ 11 വെള്ളി മുതൽ 13 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പട്ടം സെൻ്റ് മേരീസ് സ്കൂളിന് എതിർ വശത്തുള്ള ആക്സിസ് ബാങ്കിന് സമീപം ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ ഹാളിൽ നടക്കും. 11 ന് വെള്ളിയാഴ്ച പട്ടം ചർച്ച് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടക്കുന്ന കൺവൻഷൻ തിരുവനന്തപുരം നോർത്ത് സെൻ്റർ പാസ്റ്റർ കെ.യു. സാബു ഉൽഘാടനം ചെയ്യും. പാസ്റ്റർ അനീഷ് തോമസ് റാന്നി,  പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട), പാസ്റ്റർ ബെൻസൺ മത്തായി, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ പ്രസംഗിക്കും തിരുവനന്തപുരം നോർത്ത് സെൻ്റർ ക്വൊയർ ഗാന ശ്രുശ്രൂഷ നിർവഹിക്കും 

വിവരങ്ങൾക്ക്:- പാസ്റ്റർ കെ.യു സാബു (ഡിപി) - +91 94464 04671

ജനറൽ കോർഡിനേറ്റർ : പാസ്റ്റർ സക്കറിയ ഏബ്രഹാം - +91 94952 43776 പട്ടം ചർച്ച് സെക്രട്ടറി: ബ്രദർ രാജൻ കോലത്ത് - +91 94968 87706