പിഎംജി ചർച്ച്  ജനറൽ കൺവൻഷൻ ജനു.11 മുതൽ


പിഎംജി ചർച്ച്  ജനറൽ കൺവൻഷൻ ജനു.11 മുതൽ

വാർത്ത: പാസ്റ്റർ ഷിബു ജോൺ (ഗുഡ്ന്യൂസ് ലേഖകൻ)

തിരുവനന്തപുരം: പെന്തെകോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് 21- മത് ജനറൽ കൺവൻഷൻ ജനുവരി 11 തിങ്കൾ മുതൽ 14 വ്യാഴം വരെ തിരുവനന്തപുരം പാളയം പിഎംജി ചർച്ച് കർമ്മേൽ പ്രയർ ഹാൾ ഹെഡ്ക്വാട്ടേഴ്സ് ബിൽഡിംഗ് സ്വിമ്മിങ് പൂളിന് സമീപം നടക്കും. ദിവസവും രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 വരെയുമാണ് പൊതുയോഗങ്ങൾ.

ജനു.11 ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പിഎംജി ചർച്ച് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജോ ജോസഫ് യോഗം ഉൽഘാടനം ചെയ്യും. സീനിയർ പാസ്റ്റർ എം എ ജോൺ, പാസ്റ്റർ രാജൻ തോമസ് ഉത്തരാഖണ്ഡ്, സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജി. ജെ അലാക്സണ്ടർ, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ആർ സി കുഞ്ഞുമോൻ, പാസ്റ്റർ പ്രിറ്റി ഗിൽ പഞ്ചാബ്, പാസ്റ്റർ തോമസ്കുട്ടി പ്രസിഡൻ്റ് പിഎംജി ചത്തീസ്ഗഢ് എന്നിവർ പ്രസംഗിക്കും.

ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ്ജ്, പാസ്റ്റർ ഫിന്നി ജോസഫ് (യുഎസ്എ), പാസ്റ്റർ ഡി. ശാമുവേൽ സെൻ്റർ മിനിസ്റ്റർ ഇടുക്കി, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി എം കോശി എന്നിവർ പകൽ യോഗങ്ങളിൽ പ്രഭാഷണം നടത്തും. പിഎംജി മ്യൂസിക്ക് റ്റീം ഗാന ശുശ്രൂഷ നിർവഹിക്കും. 

വിവരങ്ങൾക്ക്:- പാസ്റ്റർ ജോ ജോസഫ് -  +91 98950 64555, പാസ്റ്റർ എസ്. കെ പ്രസാദ് - +91 95266 05688