നിലയ്ക്കാത്ത പ്രാർത്ഥനയിൽ ആഗസ്റ്റ് 15 ന് 24 മണിക്കൂർ "ഭാരതം പ്രാർത്ഥനയിൽ" 


നിലയ്ക്കാത്ത പ്രാർത്ഥനയിൽ  ആഗസ്റ്റ് 15 ന് 24 മണിക്കൂർ "ഭാരതം പ്രാർത്ഥനയിൽ" 
ad
ad
ad

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

എ.ജി.മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ഇന്ന് ആഗസ്റ്റ് 15 ന് 'ഭാരതം പ്രാർത്ഥനയിൽ' എന്ന പ്രത്യേക പ്രാർത്ഥനാ പ്രോഗ്രാം നടക്കും.

ad
ad
ad

ആഗസ്റ്റ് 15 രാവിലെ 12 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി പാസ്റ്റർ ഇസഡ്‌.എബ്രഹാം അദ്ധ്യക്ഷത വഹിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് സന്ദേശം നല്കി ഉദ്ഘാടനം നിർവഹിക്കും.സിസ്റ്റർ കെയ്ത് ജോമോൻ ഗാനം ആലപിക്കും.പാസ്റ്റർ ആർ.വി. ജോയി അനുഗ്രഹ പ്രാർത്ഥന നടത്തും.

തുടർന്ന് രാത്രി 1 മുതൽ 2.30 വരെ മിഡിൽ ഈസ്റ്റ് ടീമും 2.30 മുതൽ 4.30 വരെ യു.എസ്, കാനഡ, ആസ്ത്രേല്യ, യൂറോപ്പ് ടീമും പ്രാർത്ഥന നയിക്കും.

4.30 മുതൽ 5.30 വരെ അന്യഭാഷാ പ്രാർത്ഥനയും 5.30 മുതൽ 8 വരെ സൗത്തിന്ത്യ സോണും 8 മുതൽ 10.30 വരെ നോർത്തിന്ത്യ സോണും 10.30 മുതൽ 12.30 വരെ വെസ്റ്റേൺ സോണും പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.

ad
ad
ad
ad
ad
ad
ad
ad
ad

12.30 മുതൽ 2.30 വരെ ഈസ്റ്റ് സോണും 2.30 മുതൽ 5 വരെ നോർത്ത് ഈസ്റ്റ് സോണും 5 മുതൽ 7.30 വരെ സെൻട്രൽ സോണും പ്രാർത്ഥന നയിക്കും.

7.30 മുതൽ 10 വരെ ജെൻസീ, യൂത്ത് ടീമും 10 മുതൽ 10.30 വരെ കേരള പ്രയർ വാക്ക് ടീമും പ്രാർത്ഥന നയിക്കും.10.30 മുതൽ 12 വരെ നടക്കുന്ന സമാപന യോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ മുഖ്യ സന്ദേശം നല്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള സന്ദേശം നല്കും. പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. 

ad
ad
ad
ad
ad
ad
ad
ad
ad

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. 

വിവരങ്ങൾക്ക്: പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് - 9946206781, പാസ്റ്റർ ജോമോൻ കുരുവിള - 6235355453,  പാസ്റ്റർ ഇസഡ്. എബ്രഹാം - +919447223957