മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ യുവജന ക്യാമ്പ് സെപ്തം.16 മുതൽ

മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ യുവജന ക്യാമ്പ് സെപ്തം.16 മുതൽ

മാവേലിക്കര : പിവൈപിഎ മാവേലിക്കര ഈസ്റ്റ് സെന്റർ യുവജന ക്യാമ്പ്  സെപ്റ്റംബർ  16 തിങ്കൾ മുതൽ 18 ബുധൻ വരെ കൊല്ലുകടവ് ഫെയ്ത്ത്ഹോം ക്യാമ്പ് സെന്ററിൽ നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 'ക്രിസ്തുവിൽ' ( In Christ ) എന്നതാണ് ചിന്താവിഷയം. ഡോ. എബി പി. മാത്യു ബീഹാർ, പാസ്റ്റർ കാലേബ് ജി. ജോർജ്ജ്, പാസ്റ്റർ ജോൺ ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും. സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള എഫ്ജിബിഎസ് ടീം കിട സെക്ഷൻ നയിക്കും. ക്യാമ്പനോട് അനുബന്ധിച്ച് നടക്കുന്ന സുവിശേഷ റാലിയിൽ കൊല്ലുകടവ് ജംഗ്ഷനിൽ  ഡോ. ഷിബു കെ. മാത്യു പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ അജി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും. സമാപനയോഗത്തിൽ കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സന്ദേശം നൽകും.

ടിബിൻ തങ്കച്ചൻ, ഷിജിൻ ഷാ, ജീസൻ ആൻറണി, ഗ്ലാഡ്‌വിൻ ജോസ്, റോബിൻ തോമസ് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ ബൈബിൾ ട്രാൻസ്ലേഷൻ മിനിസ്ട്രി & ഫീൽഡ് എക്സ്പീരിയൻസ് വിവരണം, മിഷൻ ചലഞ്ച്, ഡിവോഷണൽ സെഷൻ, ബൈബിൾ സ്റ്റഡി, കിഡ്സ് മാജിക്, പപ്പറ്റ് ഷോ, യൂത്ത്  ഫെസ്റ്റിവൽ, ഗെയിമുകൾ  തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.