മണക്കാല കൺവൻഷൻ ജനു.8 മുതൽ

മണക്കാല കൺവൻഷൻ ജനു.8 മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ-കൊട്ടാരക്കര-ശൂരനാട് റീജയനുകളുടെയും ഫെയിത്ത് തിയോളജിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന മണക്കാല കൺവൻഷൻ ജനുവരി 8 ബുധനാഴ്ച മുതൽ 12 ഞായറാഴ്ച വരെ മണക്കാല സെമിനാരി കൺവൻഷൻ സെന്ററിൽ  നടക്കും.സെമിനാരി പ്രസിഡന്റ് ഡോ അലക്സി ജോർജ്ജ് ഉൽഘാടനം  നിർവ്വഹിക്കും.

 ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ, ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.

ജനറൽ കൺവീനറായി ഡോ അലക്സ് ജോർജ്ജ് പാസ്റ്റർന്മരായ വി.എം ജേക്കബ്, പാസ്റ്റർ കുഞ്ഞപ്പി ഇട്ടിചെറിയ, റവ കെ എ ഫിലിപ്പ് പാസ്റ്റർ സാം ജോർജ്ജ് കോശി, ബോബി എസ് മാത്യൂ, പാസ്റ്റർ ടി ജി ജേയിംസ് എന്നിവർ നേതൃത്വം നൽകും.

പ്രയർ: ബാബു എസ് സാം പബ്ലിസിറ്റി: റോയി വി ശാമൂവേൽ ഫിനാൻസ്: മാത്യു വി ജേക്കബ്, ഡോ രാജീവൻ തോമസ് പ്രോഗ്രാം: സാം ജി കോശി ബ്രദർ കുഞ്ഞച്ചൻ വർഗ്ഗീസ് അറേയിജ്മെൻെറ: എം ജി മോനച്ചൻ, മീഡിയ: ഷിബുജോൺ ബ്രദർ പോൾസൺ.

 കൺവൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കും