Business

 • ഒഹായോയിലെ കൊളംബസിൽ എത്തുന്നവർക്ക് ആത്‌മീയ ആരാധനയ്‌ക്കും പ്രാർത്ഥനയ്ക്കുമായി ഒരു അനുഗ്രഹീത കൂട്ടായ്മ

  Advertisement ഒഹായോയിലെ കൊളംബസിൽ എത്തുന്നവർക്ക് ആത്‌മീയ ആരാധനയ്‌ക്കും പ്രാർത്ഥനയ്ക്കുമായി ഒരു അനുഗ്രഹീത കൂട്ടായ്മ SHALOM PENTECOSTAL CHURCH, OHIO USA Advertisement

 • ഐ.പി.സി കലയപുരം സെന്റർ സിൽവർ ജൂബിലി നിറവിലും കർമ്മനിരതരായി

  ഐ.പി.സി കലയപുരം സെന്റർസിൽവർ ജൂബിലി നിറവിലും കർമ്മനിരതരായി സിൽവർ ജൂബിലി സപ്ലിമെന്റ് തയ്യാറാക്കിയത്: പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര ഇത് മഹത്തായ ദൈവീക ദർശനങ്ങളുടെ സാക്ഷാത്കാരമാണ്. സുവിശേഷീകരണത്തിന്റെ അനന്തസാധ്യതകളെ തിരിച്ചറിഞ്ഞ് ദൈവത്തിലുള്ള വിശ്വാസത്തോടെ കാൽ ചുവടുകൾ വെച്ചപ്പോൾ അസാധ്യങ്ങൾ വഴിമാറി.ദൈവം കാര്യങ്ങൾ സാധിപ്പിച്ചു തന്നു. ഐ.പി.സി കലയപുരം സെന്റർ സിൽവർ ജൂബിലി നിറവിൽ നിൽക്കുകയാണ്.കഴിഞ്ഞ 25 വർഷം ദൈവം അത്ഭുതകരമായി നടത്തിയ വിധങ്ങളും ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെട്ട നാൾവഴികളും ഓർത്തെടുക്കുമ്പോൾ ഞങ്ങളുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു. കാലാകാലങ്ങളിൽ സെന്ററിന്റെ ആത്മീയ-ഭൗതിക വളർച്ചയ്ക്കായി ദൈവം ഉപയോഗിച്ച കർത്തൃദാസന്മാരെയും ദൈവമക്കളെയും മറ്റ് അഭ്യുദയകാംക്ഷികളെയും ഈ സിൽവർ ജൂബിലി നിറവിൽ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. തുടക്കം പെന്തക്കോസ്തിന്റെ ആരംഭകാല പ്രവർത്തകരായ പാസ്റ്റർ കലയപുരം മത്തായിച്ചനും അഷ്ടമുടി ഉമ്മച്ചനും ചേർന്ന് കലയപുരം കേന്ദ്രമാക്കി സ്വതന്ത്ര സഭാ പ്രവർത്തനങ്ങൾ ആരംഭിച്ചു.കലയപുരത്തും സമീപപ്രദേശങ്ങളിലും നിരവധി പ്രാദേശിക പെന്തക്കോസ്ത് സഭകൾ ഉടലെടുത്തു.ഈ കാലത്താണ് കോഴഞ്ചേരിയിലുള്ള കോലത്ത് കിടങ്ങാലിൽ തോമാച്ചനും കലയപുരം മത്തായിച്ചാന്റെ അനുജത്തി അന്നമ്മയും തമ്മിലുള്ള വിവാഹം നടന്നത്. തന്റെ ബിസിനസിനു അനുകൂലമായ ചില സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ തോമാച്ചനും കുടുംബവും കലയപുരത്ത് താമസമാക്കി. ഇത് സഭകളുടെ ഭൗതിക വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടായി.കിടങ്ങാലിൽ തോമാച്ചൻ സഭകളുടെ ട്രഷറർ സ്ഥാനത്തേക്ക് വന്നു.താൻ സ്വന്തമായി നടത്തുന്ന കാഷ്യൂഫാക്ടറി ബിസിനസ്സിൽ നിന്നും ലഭിച്ച ഭൗതിക നന്മകളുടെ ഒരു പങ്ക് സഭയുടെ പുരോഗതിക്കായി ചെലവഴിച്ചു. കിടങ്ങാലിൽ തോമാച്ചന്റെ സീമന്തപുത്രനായിരുന്നു മാത്യു കെ. തോമസ്(കിടങ്ങാലിൽ ബാബുച്ചാൻ).1992-ൽ സഭകളുടെ വളർച്ചയെ ലക്ഷ്യമാക്കി കിടങ്ങാലിൽ ബാബുച്ചാന്റെ നേതൃത്വത്തിൽ ഒരുകൂട്ടം സഭകൾ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയോട് ചേരുകയും കൊട്ടാരക്കര സെന്ററിന്റ ഭാഗമായി പ്രവർത്തിച്ചു വരുകയും ചെയ്തു. സെന്ററിന്റെ ആരംഭം1995 -ൽ കിടങ്ങാലിൽ ബാബുച്ചാനോടൊപ്പം നിന്ന സഭകളെ ചേർത്ത് കലയപുരം കേന്ദ്രമാക്കി പാസ്റ്റർ കെ.വി.തോമസിന്റെ മേൽനോട്ടത്തിൽ ‘ഐ.പി.സി കലയപുരം ഏരിയ’ രൂപീകരിച്ചു. താമസിക്കാതെ തന്നെ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി ‘ഏരിയ’ ‘സെന്റർ’ ആക്കാൻ അനുവാദം നല്കി.1996 ഓഗസ്റ്റ് 31ന് ഐ.പി.സി ഹെബ്രോൻ(കലയപുരം) ഹാളിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസിന്റെ അധ്യക്ഷതയിൽ …

 • ഡ്രൈവർമാരെ ആവശ്യമുണ്ട്

  Advertisement ഡ്രൈവർമാരെ ആവശ്യമുണ്ട്

 • ദൈവത്തിന്റെ വിശ്വസ്തത

  ഉൾക്കാഴ്ച്ച 100 ദൈവത്തിന്റെ വിശ്വസ്തത പാസ്റ്റർ ഷിബു ജോസഫ് വിലാപങ്ങളുടെ പുസ്തകത്തിൽ യിരെമ്യാവ് പറയുന്ന ഒരു നിത്യ സത്യം ഉണ്ട്. കർത്താവിന്റെ അതിശ്രേഷ്ഠ സ്വഭാവങ്ങളിൽ ഒന്നായ വിശ്വസ്തതയെ കുറിച്ചാണത്.” ദൈവത്തിന്റെ വിശ്വസ്തത വലിയതല്ലോ “.(3:23). മാത്രമല്ല, അത് രാവിലെ തോറും പുതുകി വരുന്നതാണ്.ദൈവത്തിന്റെ ഈ സ്വഭാവത്തെ മാറ്റാൻ കഴിയില്ല. കർത്താവിനു കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട്‌!! അനീതി ചെയ്യാൻ കഴിയത്തില്ല. പാപം ചെയ്യുവാനും ദൈവത്തിന് കഴിത്തില്ല. അതുപോലെ തന്നെയാണ് അവിടുത്തേക്ക് അവിശ്വസ്തൻ ആയിരിപ്പാനും കഴിയില്ല. ഈ വിശ്വസ്ഥതയുടെ വലിപ്പത്തെ കുറിച്ച് സങ്കീർത്തനക്കാരൻ പറയുന്നത്, “ദൈവത്തിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു ” എന്നാണ്. അത്രയ്ക്ക് ഉയരവും പരപ്പും ഉള്ളതാണ്. അല്ലെങ്കിൽ അത്ര വിശാലത ആണ്. നമ്മുടെയൊക്കെ നിലനിൽപ്പിന് ഈ വിശ്വസ്ഥത ആണ് കാരണം. നാം അവിശ്വസ്ഥരായി തീർന്നാലും ദൈവം വിശ്വസ്തനായി പാർക്കുന്നു. ഇപ്പോൾ നിങ്ങളുടെ കൈവശം ലഭിച്ചുട്ടുള്ളത് ഉൾക്കാഴ്ച്ചയുടെ 100-മത്തെ എപ്പിസോഡ് ആണ്. ഇത്രയും എഴുതാനൊക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇതിന്റെ പുറകിൽ രണ്ടു യഥാർത്യങ്ങൾ മാത്രം . ദൈവത്തിന്റെ വിശ്വസ്ഥതയും, അവിടുത്തെ കൃപയും. സകല മഹത്വവും പുകഴ്ചയും ബഹുമാനവും ദൈവത്തിന് അർപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ നിരന്തരമായ പ്രാർത്ഥനയ്ക്കു നന്ദി പറയാതിരിക്കാൻ കഴിയില്ല. ഒരു പുസ്തകത്തിലെയും ആശയങ്ങളല്ല, മറിച്ചു, ദൈവം തന്ന ചിന്തകൾ മാത്രമാണ് എഴുതിയത്. ഓൺലൈൻ ഗുഡ്ന്യൂസിന്റെ അണിയറ ശില്പികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..എല്ലാ വായനക്കാർക്കും പ്രോസാഹിപ്പിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി.. ദൈവനാമ മഹത്വത്തിനായി ഒരിക്കൽ കൂടി സമർപ്പിക്കുന്നു.

 • ആവശ്യമുണ്ട്

  Advertisement

 • വികസനത്തിനു കൊതിക്കുന്ന ഐപിസി കുറവിലങ്ങാട് സെന്‍റര്‍

  സപ്ലിമെന്റ് വികസനത്തിനു കൊതിക്കുന്ന ഐപിസി കുറവിലങ്ങാട് സെന്‍റര്‍ പാസ്റ്റര്‍ കെ. ജെ. മാത്തുകുട്ടി ഇന്ത്യയുടെ പ്രഥമ പൗരന്‍ മുതല്‍ താഴേക്ക് അനവധി വ്യക്തി പ്രഭാവമുള്ളവരെ രാജ്യത്തിന് സംഭാവന ചെയ്യുവാന്‍ കഴിഞ്ഞ ജില്ലയാണു കോട്ടയം. വിദ്യാഭ്യാസത്തിനും സാമൂഹിക, രാഷ്ട്രീയ മേഖലകള്‍ക്കും അതിലുപരി ആത്മീയതയ്ക്കും ഒരു പടി മുന്നില്‍ നില്‍ക്കുന്ന കോട്ടയത്തിന്‍റെ ക്രൈസ്തവ പാരമ്പര്യത്തിനു പ്രൗഢി പകര്‍ന്നുകൊണ്ടു നസ്രാണികളുടെ തറവാടായി കുറവിലങ്ങാട് അറിയപ്പെടുന്നു. ഏകദേശം നൂറു വര്‍ഷമായ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയ്ക്ക് തൊണ്ണൂറുവര്‍ഷങ്ങളിലും കുറവിലങ്ങാട് ഒരു ചരിത്രം ഇല്ലായിരുന്നു. വളരെ വൈകിയെങ്കിലും ഇവിടെ ഐപിസിക്ക് ഒരു സെന്‍റര്‍ ഉണ്ടായത് അഭിമാനകരമാണ്. 2009 ജൂലൈയില്‍ പിറന്നുവീണ ഈ സെന്‍ററിന് എട്ട് സഭകള്‍ ഉാണ്ടയിരുന്നു. എണ്ണത്തില്‍ പകുതിയും പുതിയ വേലസ്ഥലങ്ങള്‍ ആയിരുന്നു. പിറവം സെന്‍ററില്‍ നിന്നും തലയോലപ്പറമ്പ് സെന്‍ററും, അവിടെ നിന്നും കുറവിലങ്ങാട് സെന്‍ററും രൂപപ്പെട്ടു. പ്രഥമ സെന്‍റര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ സുരേഷ് കീഴൂര്‍ നിയമിതനാകുകയും ചെയ്തു. പാസ്റ്റര്‍ ബാബു ചെറിയാന്‍റെ സെന്‍ററില്‍ അനേക തവണ സെന്‍റര്‍ ട്രഷറര്‍ ആയിരുന്നയാളിന്‍റെ മകനായ അദ്ദേഹം മികച്ച നേതൃത്വം സെന്‍ററിന് നല്‍കി.പത്തു വര്‍ഷത്തിനുശേഷം പാസ്റ്റര്‍ സുരേഷ് സ്ഥലം മാറാന്‍ ആഗ്രഹിച്ചപ്പോള്‍അദ്ദേഹം ഈ സെന്‍ററില്‍ കൊണ്ടുവന്ന ആളും പത്തു വര്‍ഷമായി തന്നോടൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട് മുണ്ടക്കയം സെന്‍ററിന്‍റെ ശുശ്രൂഷകനും, കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററി അംഗവും ആയ പാസ്റ്റര്‍ സുനില്‍ വേട്ടമലയെ നിയമിക്കാന്‍ സെന്‍ററും സ്റ്റേറ്റ് പ്രെസ്ബിറ്ററിയും തയ്യാറായി. 2019 ഡിസംര്‍ 1ന് ചുമതലയേറ്റ പാസ്റ്റര്‍ സുനില്‍ വേട്ടമലയുടെ വരവ് ഊര്‍ജം പകരുന്നതായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പിന്നാക്കം ആയിരുന്നെങ്കിലും ആത്മീയ, സുവിശേശീകരണ രംഗങ്ങളില്‍ ഏറ്റവും മികച്ചുനിന്നു. വാടകകൊടുത്തു പുതിയ സ്ഥലങ്ങള്‍ ഏറ്റെടുക്കുക, ശുശ്രൂഷകന്മാരെ സപ്പോര്‍ട്ട് ചെയ്യുക എന്നതു ദുഷ്കരമായതിനാല്‍ സെന്‍ററിനെ വളര്‍ത്തുക ശ്രമകരമായിരുന്നു. എങ്കിലും മൂന്നു വര്‍ഷത്തിനിടെ മൂന്നു പുതിയ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞു. എട്ടു മാസമായി ബഹുമാന്യനായ ഒരു വ്യക്തി പുതിയ പ്രവര്‍ത്തനത്തിന് വാടക കൊടുക്കാനുള്ള തുക നല്‍കിവരുന്നതു ദീര്‍ഘ നാളായുള്ള പ്രാര്‍ഥനയുടെ ഫലമാണ്. മറ്റൊരു സഭ പുതിയ ഒരു വേല സ്ഥലത്തെ വാടകയും …

 • എൺപതുകളിലും ജ്വലിക്കുന്ന സുവിശേഷാഗ്നിയുമായി പാസ്റ്റർ വി. എ. തമ്പി

  തയ്യാറാക്കിയത്സന്ദീപ് വിളമ്പുകണ്ടം പ്രായത്തിന്റെ ക്ഷീണമേൽക്കാത്ത ശബ്ദം, ഹൃദയത്തിൽ കത്തുന്ന സുവിശേഷാത്മാവ് നിഴലിക്കുന്ന മുഖം, സംഭാഷണത്തിലുടനീളം സുവിശേഷാഹ്വാനവും സഭ സ്ഥാപിക്കലും, ആകർഷകമായ ഇടപെടൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പിയുമായി ചെലവഴിച്ച സമയം എം. സി. കുര്യൻ സാറിനും എനിക്കും പുതിയ അനുഭവമായിരുന്നു. 1960 കളിൽ തകര മെഗാഫോണിലൂടെ സുവിശേഷം വിളിച്ചുപറഞ്ഞു തുടങ്ങിയ തമ്പിച്ചായൻ ഇന്നും നിരവധി രാജ്യങ്ങളിൽ യാത്രചെയ്തു സുവിശേഷത്തിന്റെ കുഴലൂത്തുകാരനാണ്. 81 പിന്നിട്ട അദ്ദേഹം ദൈവത്തോടൊപ്പം നടന്ന  62 വർഷങ്ങൾ ഓർത്തെടുത്തപ്പോൾ ദൈവത്തെ സ്തുതിക്കാൻ സംഭവങ്ങൾ നിരവധിയാണ്. ക്രിസ്തീയ ജീവിതത്തിൽ അദ്ദേഹം തരണംചെയ്ത  പ്രതിസന്ധികളും, എണ്ണിയാൽ തീരാത്ത അത്ഭുതങ്ങളും വിവരിക്കുന്നതു കേട്ടപ്പോൾ ഞങ്ങൾക്കു ദൈവത്തെ മഹത്ത്വപ്പെടുത്താതിരിക്കാൻ കഴിഞ്ഞില്ല. 1941 ഏപ്രിൽ ഒൻപതിനു കുട്ടനാട്ടിൽ നീലംപേരൂർ എന്ന ഗ്രാമത്തിൽ മഞ്ഞപ്പള്ളത്ര വീട്ടിൽ ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വീട്ടിലും വിദ്യാലയത്തിലും തലവേദനയായിരുന്ന താൻ നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. പത്താം ക്ലാസ്സിൽ പരീക്ഷപോലും എഴുതാൻ സമ്മതിക്കാതെ സ്കൂൾ മേധാവി പുറത്താക്കി. പിന്നീട് വടക്കൻ മലബാറിൽ റബ്ബർ പ്ലാറ്റേഷനിൽ സൂപ്പർവൈസറായത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1960 ഡിസംബർ 23നു “ഇന്ന് നീ മരിച്ചാൽ നിന്റെ നിത്യത എവിടെയാകും?” എന്ന് ജോലിസ്ഥലത്തു സന്ദർശിച്ച സി.എസ്.ഐ ഉപദേശി കെ. പി. ജോസഫിന്റെ ചോദ്യം അദ്ദേഹത്തെ അലട്ടി. ആദ്യം കുപിതനായി ഉപദേശിയെ ഓടിച്ചെങ്കിലും പിന്നീട് ചോദ്യത്തിന് മറുപടിയ്ക്കായി ഉപദേശിയുടെ വീട്ടിലെത്തി സംവാദിച്ചു. അവസാനം യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ തമ്പിക്കു വട്ടാണെന്നു പലരും ചിന്തിച്ചു. സുവിശേഷമറിയിക്കാനുള്ള വിളി ഹദയത്തിൽ ഉയർന്നു. ജോലി രാജിവെച്ചാൽ എങ്ങനെ ജീവിക്കും എന്നോർത്തു ഒരു വർഷം വരെ അവിടെ തുടർന്നു. മാർത്ത എന്ന സാധുവായ സ്ത്രീയിലൂടെ ദൈവാത്മാവ് ശക്തമായി പ്രവചനം അറിയിച്ചതിനാൽ മനസാന്തരസന്ദേശവുമായി ജോലി വിട്ടു വീട്ടിലേക്കു തിരിച്ചു. മകന്റെ മാനസാന്തരവാർത്ത വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കി. മകൻ നാട്ടിലെല്ലാം യേശു രക്ഷിക്കുമെന്നൊക്കെ വിളിച്ചു പറയാൻ തുടങ്ങിയതറിഞ്ഞ്ത് അമ്മ കലിതുള്ളി! പെന്തെക്കോസ്തുകാർ പറ്റിച്ചതാണെന്ന നിഗമനത്തിൽ …

 • സുവിശേഷ വേലക്കാരെ ആവശ്യമുണ്ട്

  Advertisement സുവിശേഷ വേലക്കാരെ ആവശ്യമുണ്ട് Advertisement

 • Seeking Senior Pastor

  Advertisement Seeking Senior Pastor Kerala Christian Assembly Toronto, Canada

 • Seeking a Senior Pastor

  Advertisement Seeking a Senior Pastor Tabor Gospel Assembly, Kitchener, Canada Advertisement

Back to top button
Translate To English »
error: Content is protected !!