നൂതന ആശയത്തിലൂന്നിയ ലഘുലേഖയുമായി ദി ബൈബിൾവേർഡ്സ്.കോം; പ്രകാശനം ഡിസം. 28ന് പിവൈപിഎ സ്റ്റേറ്റ് ക്യാമ്പിൽ

നൂതന ആശയത്തിലൂന്നിയ ലഘുലേഖയുമായി ദി ബൈബിൾവേർഡ്സ്.കോം; പ്രകാശനം ഡിസം. 28ന് പിവൈപിഎ സ്റ്റേറ്റ് ക്യാമ്പിൽ

തിരുവനന്തപുരം: ദി ബൈബിൾവേർഡ്സ്.കോം രൂപകല്പന ചെയ്ത് കേരള സ്റ്റേറ്റ് പിവൈപിഎയുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് "HEAVENLY PASSPORT & BOARDING PASS" ഡിസംബർ 28 ശനിയാഴ്ച പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്യും. 

മുപ്പത് വർഷത്തിലധികമായി ദി റിജോയ്‌സ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സുവിശേഷീകരണ ഉദ്യമത്തിന്റെ നൂതന ആശയമാണ്   Thebiblewords.com ദൈവവചനം എല്ലാവരിലേക്കും എന്നതാണ് ആപ്തവാക്യം.

ദി ബൈബിൾവേർഡ്സ്.കോം വഴി.കാലാനുസൃതമായ സാങ്കേതികവിദ്യകളുടെ ആനുകൂല്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഗുണനിലവാരമുള്ള ചിത്ര രൂപത്തിൽ ദൈവവചനം വ്യത്യസ്ത ഭാഷകളിൽ ദിനംപ്രതി പങ്കുവെയ്ക്കുകയും ചെയ്യുന്നു. 

സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്കും /വ്യക്തികൾക്കും HEAVENLY PASSPORT സുവിശേഷ ട്രാക്റ്റ് വരും ദിവസങ്ങളിൽ ലഭ്യമാകും. വ്യത്യസ്ത ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതായി സംഘാടകർ അറിയിച്ചു .

ട്രാക്റ്റ് ലഭിക്കുവാൻ 

പാസ്റ്റർ സാജൻ സക്കറിയ +91 9656-55-2222.

കേരള സ്റ്റേറ്റ് പിവൈപിഎ -9567183010, 9847622399 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.