കൊടിയ വിപത്ത്; നമ്മൾ സൂക്ഷിക്കണം

കൊടിയ വിപത്ത്; നമ്മൾ സൂക്ഷിക്കണം

കൊടിയ വിപത്ത്; നമ്മൾ സൂക്ഷിക്കണം

ഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തെക്കോസ്‌ കോൺഫ്രൻസിൻ്റെ (പിസിഎൻഎകെ) സമാപന സമ്മേളനത്തിൽ ഒർലാണ്ടോ ഐപിസി ശുശ്രൂഷകനായ പാസ്റ്റർ ജേക്കബ് മാത്യു, നമ്മുടെയിടയിൽ കേട്ടുതുടങ്ങിയ ചില നൂതന അനാത്മീയ പ്രവണതകളെ ഭംഗ്യന്തരേണ സൂചിപ്പിക്കുകയുണ്ടായി. കേട്ടുകൊണ്ടിരുന്ന വിശ്വാസികൾക്കെല്ലാം ഉൾക്കിടിലമുണ്ടായതുപോലെ തോന്നി. അത് ശരിയെങ്കിൽ നമ്മൾ സൂക്ഷിക്കണം. നമ്മുടെ സഭകളിലും കൂട്ടായ്‌മകളിലും യുവജനസമ്മേളനങ്ങളിലും സ്വകാര്യ ചടങ്ങുകളിലും മാതൃകയല്ലാത്ത അത്തരം എന്തെങ്കിലും കാര്യങ്ങൾ ഒരിക്കലും ഉണ്ടാകാൻ ഇടയാകരുത്. വിശദാംശങ്ങളിലേക്കു തല്ക്കാലം കടക്കുന്നില്ല.

തലമുറയ്ക്കുനേരെ വരുന്ന കൊടിയ വിപത്തിൻ്റെ മുന്നറിയിപ്പുകളാണ് വാർത്താമാധ്യമങ്ങളിലൂടെ ഓരോദിവസവും നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് അങ്ങേയറ്റം ആശങ്കാജനകമാണ്. കേരളത്തിൽ മുൻകാലങ്ങളെക്കാൾ കൂടുതലായി കഞ്ചാവിന്റെയും പുതുതലമുറ ലഹരിവസ്‌തുക്കളുടെയും കട ത്തും ഉപയോഗവും സംബന്ധിച്ച കേസുകൾ വൻതോതിൽ വർധിച്ചുവരുന്നു എന്ന ഭയപ്പടുത്തുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തു ലഹരിക്ക് അടിമകളായ എഴുപതു ശതമാനം പേരും 10-15 വയസിൽ ഉപയോഗം തുടങ്ങിയെന്നാണ് എക്സൈസ് വകുപ്പിന്റെ സർ വേ റിപ്പോർട്ട്. ഇപ്പോഴും ആ നില തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ് നമ്മെയെല്ലാം വിഷമത്തിലാക്കുന്നതും ഭാവിയെ ഭയത്തോടെ കാണാൻ പ്രേരിപ്പിക്കുന്നതും.
ആധുനികതയുടെ മുഖമുദ്രയായി ഇന്നു വാഴ്ത്തപ്പെടുന്ന പലതും ധാർ മികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നവയാണോ എന്നു സംശയി ച്ചേക്കാം. സാഹിത്യം, പരസ്യവാചകങ്ങൾ, ചിത്രങ്ങൾ എന്നിവ മാത്രമല്ല, ദൈനംദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾപോലും മുൻകാലങ്ങളിൽ പറയാൻ മടിക്കുന്നവയായിരുന്നു. എന്നാൽ, ഇന്ന് എല്ലാ ത്തിനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം വ്യക്തിയെയും സമൂഹത്തെയും എത്രമാത്രം വേദനിപ്പിക്കുന്നു എന്നതിൻ്റെ ഉദാഹരണങ്ങളാണു നാം കാണുകയും കേൾക്കുകയും ചെയ്യുന്ന പലതും. കുറ്റവാസന പെരുകു ന്നതും ലൈംഗിക അരാജകത്വവും സമൂഹത്തിൻ്റെ തന്നെ സൃഷ്ടികളാണ്.

സാമൂഹികപ്രവർത്തകരും ശാസ്ത്രജ്ഞരും ഇതിനൊരു പ്രതിവിധി തേടുന്നുണ്ടായിരിക്കാം. എങ്കിലും ഈ അത്യാധുനിതയ്ക്കു പരിഹാരം പഴമയെക്കൂടി സ്നേഹിക്കുക അല്ലെങ്കിൽ മറക്കാതിരിക്കുക എന്നതാണ്. തികച്ചും പഴഞ്ചനാകണമെന്നല്ല, പൂർവീകർ നമുക്കായി വരച്ചിട്ട ചില കാ ര്യങ്ങൾ ചട്ടങ്ങളുണ്ട്. നമുക്കു മാതൃകയാക്കിത്തന്ന ചില നല്ല ശീലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ക്രൈസ്‌തവഭവനങ്ങളിലെ സന്ധ്യാപ്രാർഥന; അതുപോലെ തന്നെ പ്രഭാതപ്രാർഥനയും. ഇന്നു പല ഭവനങ്ങളിൽ നിന്നും അവ അപ്രത്യക്ഷമായിക്കഴിഞ്ഞു. തിരക്കേറിയ ജീവിതചര്യക്കിടയിൽ ഇന്നു മാറ്റിവയ്ക്കാവുന്നത് അതുമാത്രമായി. ഞായറാഴ്‌ച പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നവരുടെ എണ്ണവും വിരളമായിക്കഴിഞ്ഞു. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യവും ഏറിയാൽ, ഏതെങ്കിലും വിവാഹത്തിനോ ശവസംസ്കാരത്തിനോ മാത്രമായി അതു ചുരുങ്ങി. സമൂഹത്തിൻ്റെ പരാജയമെന്ന് അതിനെ വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്. കുടുംബവും പള്ളിയും ഭവനവും സമൂഹവും സർക്കാർ സംവിധാനങ്ങളും ചേർന്ന് കെട്ടിപ്പൊക്കുന്ന സംരക്ഷണ മതിലിനു മാത്രമേ കുട്ടികളെ ലഹരി വലയിൽപ്പെടാതെ തടഞ്ഞുനിർത്തനാകൂ. കേരളത്തിൽ പെന്തെക്കോസ്ത പ്രസ്ഥാനത്തിനു ആദ്യകാല വിശുദ്ധിയും വേർപാടും കൈമോശം വന്നു കഴിഞ്ഞെന്നു കരുതുന്നവരുണ്ടെങ്കിലും തീരെ തീർന്നുപോയിട്ടില്ല എന്നു ആശ്വസിക്കുന്നവരുമുണ്ട്. ആരംഭകാലത്തുണ്ടായിരുന്ന ആത്മീയതീക്ഷ്ണതയും സുവിശേഷീകരണതാല്‌പര്യവും ഏതാണ്ട് അസ്‌തമിച്ചമട്ടിലാണു പലേടത്തും. പണ്ടത്തെപ്പോലെ കവലപ്രസംഗം നടത്താനോ ലഘുലേഖകൾ വിതരണംചെയ്യാനോ കഴിയുന്നില്ല എന്നതു മാത്രമല്ല കൺവൻഷനുകൾ ക്കുപോലും നിയന്ത്രണമുണ്ട്. ഇവിടെയാണു പെന്തെക്കോസ്‌തുകാരന്റെ ജീവിതസാക്ഷ്യത്തിന്റെ പ്രസക്തി.

കർത്താവ് പറഞ്ഞു: 'നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു." അതിനു സാധി ക്കുന്നില്ലെങ്കിൽ പിന്നെ വലിച്ചെറിഞ്ഞ് മറ്റുള്ളവർ ചവിട്ടിനടക്കാൻ മാത്രമേ ഉപകരിക്കൂ. സ്വജീവിതംകൊണ്ട് അതു കാണിച്ചുകൊടുക്കാൻ സാധിച്ചാൽ നമ്മൾ വിജയിച്ചു. നമുക്കൊരുമിച്ചുനിന്ന് വരാനിരിക്കുന്ന മഹാദുരന്തത്തിൽ നിന്നു വരുംതലമുറയെ രക്ഷപ്പെടുത്താൻ പരിശ്രമിക്കാം. വിശ്വാസികളേ, നമ്മുടെ വ്യത്യസ്‌തത മറ്റുള്ളവർ കാണട്ടെ; അങ്ങനെ നാം ക്രിസ്‌തുവുള്ള വരെന്നു ലോകം അറിയട്ടെ!

Advertisement