ഐപിസി സൗദി റിവൈവൽ സെൻ്ററിൽ ഉപവാസ പ്രാർഥന ആഗ.27 മുതൽ
കൊച്ചി : ഐപിസി എറണാകുളം സെൻ്ററും, ഐപിസി സൗദി റിവൈവൽ ഗോസ്പൽ സെൻ്ററും സംയുക്തമായി ആഗസ്‌റ്റ് 27 മുതൽ 29 വരെ ഉണർവുയോഗങ്ങളും ഉപവാസ പ്രാർത്ഥനയും നടക്കും. സൗദി സഭാഹാളിൽ ദിവസവും രാവിലെ 10.30 നും വൈകിട്ട് 6.30 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ബനാൻസോസ് ആൻ്റണി, ബ്ലെസ്സൻ ചെറിയനാട്, പി.സി. ചെറിയാൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർമാരായ സണ്ണി അലക്സാണ്ടർ, ജോൺ സഖറിയ എന്നിവർ നേതൃത്വം നൽകും.




