ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി വാർഷികവും പഠനോപകരണ വിതരണവും മെയ് 17ന്

ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി വാർഷികവും പഠനോപകരണ വിതരണവും മെയ് 17ന്

വെണ്മണി: ഷാലോം ചിൽഡ്രൻസ് മിനിസ്ട്രിയുടെ പതിനൊന്നാമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും മെയ് 17ന് വെണ്മണി സെഹിയോൻ മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ ഉച്ച കഴിഞ്ഞ് 3.30 ന് നടക്കും.

പ്രമുഖ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ ചികിത്സാ സഹായത്തിൻ്റെ ഉദ്ഘാടനവും പഠനോപകരണ വിതരണോദ്ഘാടനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി.വർഗീസും നടത്തും.ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ സാം ജി ജോൺ അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റർ തോമസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തും.

ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്ററും എക്സൻ മിനിസ്ട്രീസും പങ്കാളികളാവും.