എക്സൽ വിബിഎസ് 2025 ലോഗോ പ്രകാശനം നടന്നു
കുമ്പനാട്: ബാലസുവിശേഷീകരണ രംഗത്തെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ 2025 വിബിഎസ് ലോഗോ പ്രകാശനം സെപ്റ്റംബർ 13 വെള്ളിയാഴ്ച ഗിൽഗാൽ ആശ്വാസ ഭവനിൽ നടന്നു.
വർക്കി എബ്രഹാം കാച്ചാണത്ത് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ലോഗോ പ്രകാശനം നിർവഹിച്ചു. എക്സൽ മിനിസ്ട്രീസ് ഇന്നിൻ്റെ ആവശ്യമാണ് എന്ന് തൻ്റെ സന്ദേശത്തിൽ പറഞ്ഞു.
മൈ കോമ്പസ് - my compass (എൻ്റെ വഴികാട്ടി) എന്നതാണ് 2025 എക്സൽ വിബിഎസിന്റെ ചിന്താവിഷയം. വഴിതെറ്റിപ്പോകുന്ന തലമുറയെ യേശുവാകുന്ന സത്യവഴിയിലേക്ക് നയിക്കുവാൻ ഈ ചിന്താവിഷയം മുഖാന്തരമാകുമെന്ന് മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂരും ബിനു ജോസഫും അഭിപ്രായപ്പെട്ടു. ജോബി കെ.സി ചിന്താവിഷയം അവതരിപ്പിച്ചു. പാസ്റ്റർ എബ്രഹാം ജോർജ് മലയിൽ, ഷിബു കെ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ബെൻസൻ വർഗീസ്, കിരൺ കുമാർ, ബ്ലസ്സൻ തോമസ്, ഡെന്നി ജോൺ, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻലി എബ്രഹാം, ബ്ലസ്സി ബെൻസൺ, എന്നിവർക്കൊപ്പം എക്സൽ മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷ നയിച്ചു. കഴിഞ്ഞ വിബി എസ്സിൽ നടന്ന പസിൽ ഗെയിമിൽ സമാനാർഹരായവർക്ക് സമ്മാനം നൽകി. കഴിഞ്ഞ 17ലധികം വർഷങ്ങളായി കുഞ്ഞുങ്ങളുടെ ഇടയിൽ എക്സൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് റവ. തമ്പി മാത്യു ( ചെയർമാൻ) പറഞ്ഞു. 5 ലക്ഷം കുഞ്ഞുങ്ങളെ കർത്താവിലേക്ക് നയിക്കുവാനുള്ള ബൃഹത് പദ്ധതിയാണ് 15 ഭാഷകളിലുള്ള എക്സൽ വിബിഎസ് മുന്നോട്ടുവയ്ക്കുന്നത് എന്ന് ഷിനു തോമസ് (വിബിഎസ്സ് ഡയറക്ടർ) റിബി കെന്നത്ത് ( ഇൻറർ നാഷണൽ ഡയറക്ടർ) പങ്കുവച്ചു.