പ്രളയദുരിതബാധിതർക്കു ദുരിതാശ്വാസമേകാൻ ഗുഡ്ന്യൂസ്
കോട്ടയം : കേരളത്തിലെ മലയോരനദീതീര മേഖലകളിൽ 2026 ജൂലൈ അവസാനം മുതൽ ഓഗസ്റ്റ്മാസം വരെ ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചത് എല്ലാവർക്കും അറിവുള്ളതാണല്ലോ. പലരും ദുരിതാശ്വാസക്യാംപുകളിൽ അഭയം തേടി. പലരും മരണപ്പെട്ടു. സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായങ്ങൾ ദുരിതബാധിതർക്കു മതിയായതല്ല. ക്യാംപുകളിൽനിന്നു സ്വന്തം വീടുകളിൽ തിരിച്ചെത്തിയവരുടെ ജീവിതം ഇപ്പോഴും ദു:സഖമാണ്. ദുരന്തത്തിൽ കടുത്ത ദുരിതം അനുഭവിക്കുന്ന വിശ്വാസസമൂഹത്തിനു് താങ്ങും തണലുമായി നിലകൊള്ളാൻ ഗുഡ്‌ന്യൂസ് വാരിക ഒരുങ്ങുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള ഗുഡ്‌ന്യൂസിന്റെ ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകാൻ എല്ലാ ദൈവജനത്തെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
ഗുഡ്‌ന്യൂസിനെ സ്‌നേഹിക്കുന്ന നിരവധി സഭകളും വ്യക്തികളും ഇതിനകം തന്നെ ദുരിതബാധിതർക്കായി തങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ഞങ്ങളെ ഏല്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യസഹായമെത്തിച്ചതു ബെംഗളുരു വിക്റ്ററി ഇന്റർനാഷണൽ ഏജി വർഷിപ്പ് സെന്ററാണ്. ദുരിതബാധിതർക്ക് വലിയ ആശ്വാസമായി നിങ്ങളുടെ സഹായങ്ങൾ മാറും എന്നതിൽ തർക്കമില്ല. ഈ സൽപ്രവർത്തിയിൽ പങ്കാളികളാകുവാൻ ബാക്കിയുള്ള ഏവരെയും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ചെറിയൊരു സഹായംപോലും ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ പര്യാപ്തമാണ്. താല്പര്യമുള്ളവർ നിങ്ങളുടെ ഉദാരമായ സഹായങ്ങൾ ഗുഡ്‌ന്യൂസ് ദുരിതാശ്വാസ നിധിയിലേക്ക് അയക്കുവാൻ അപേക്ഷിക്കുന്നു.Phone: 9447372726, 79079 23167
Advertisement

































































































