ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോ. 18ന് നെടുമങ്ങാട്
തിരുവനന്തപുരം: നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ സംഘാടനത്തിൽ വിപുലമായ പരിപാടികളോടെ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ്' നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് ഈ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകൻ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകും.
സംഗീതാത്മകവും ആത്മീയവുമായ ഈ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : +91 98479 00453




