ജൂഡോ ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾ ദേശീയ തലത്തിലേക്ക്
വാർത്ത : അനീഷ് പാമ്പാടി
നേടുംങ്കണ്ടം : ജനുവരി 22 മുതൽ 28 വരെ മഹാരാഷ്ട്രയിലെ പൂനയിൽ നടക്കുന്ന ദേശീയ കേഡറ്റ് ജൂഡോ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 55 കാറ്റഗറിയിൽ ഗോഡ്വിൻ പി ബിനോയിയും 52 കാറ്റഗറി ഗേൾസ് വിഭാഗം ഒലീവിയ ബിനോയിയും കേരളത്തെ പ്രതിനിധീകരിക്കും.
സഹോദരങ്ങളായ ഇവർ നെടുംകണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോഡ് വിൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും, ഒലിവിയ പ്ലസ് വൺ വിദ്യാർത്ഥിനിയും ആണ്. ഇരുവരും നെടുങ്കണ്ടം ജൂഡോ അക്കാദമിയിൽ (NSA) ടോണി ലീ , സൈജു ചെറിയാൻ, സച്ചിൻ ജോണി, രാഹുൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ചെയ്തുവരുന്നു.
ഈ വർഷം നടന്ന സ്കൂൾ കായികമേളയിൽ ഗോഡ് വിൻ. പി. ബിനോയിക്ക് ഗോൾഡ് മെഡലും, ഒലീവിയ ബിനോയിക്ക് വെങ്കലമെഡലും നേടിയിരുന്നു.
തൃശൂരിൽ വച്ച് നടന്ന ഓപ്പൺ സെലക്ഷൻ ട്രയൽസിലൂടെയാണ് സെലക്ഷൻ നേടിയത്. അധ്യാപകരായ പതാലിപ്ലാവിൽ ബിനോയ് പി.കെ. യുടെയും, രമ്യ ബിനോയുടെയും മക്കളാണ് ഇവർ.
ഐപിസി ഉടുമ്പചോല ഏരിയ നേടുംങ്കണ്ടം ഹെബ്രോൻ സഭാഗങ്ങളാണ് ഇവർ.