'ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും'; ഐപിസി കേരള സ്റ്റേറ്റ് പാർപ്പിട നിർമ്മാണ പദ്ധതി ആരംഭിച്ചു
കുമ്പനാട്: ഭവനരഹിതരായ ശുശ്രൂഷകന്മാർക്ക് ആശ്വാസമാകുന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റിന്റെ 'ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും' എന്ന പാർപ്പിട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പത്തനാപുരത്ത് ജനു. 7നു നടന്ന പ്രത്യേക മീറ്റിംഗിൽ ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് നിർമാണ പ്രവർത്തനങ്ങൾ പ്രാർത്ഥിച്ചാരംഭിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പി.എം. ഫിലിപ്പ്, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ സാം വർഗീസ്, ജോസ് കെ. എബ്രഹാം, പാസ്റ്റർ ഷിബു ജോർജ്, സജി മത്തായി കാതേട്ട്, ജനറൽ കൗൺസിൽ അംഗം അഡ്വ. ജോൺസൻ പത്തനാപുരം, പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം എന്നിവർ പങ്കെടുത്തു.
പത്തനാപുരത്ത് ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ് ദാനമായി നൽകിയ 20 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി 12 വീടൊരുങ്ങുന്നത്. പത്തനാപുരം കൃപ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.
പദ്ധതിയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകണമെന്ന് പാസ്റ്റർ കെ.സി.തോമസും പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും അഭ്യർത്ഥിച്ചു.
പ്രൊജക്റ്റ് കൺവീനർ സജി മത്തായി കാതേട്ട് , പ്രൊജക്റ്റ് കോർഡിനേറ്റർ ജെയിംസ് ജോർജ് വേങ്ങൂർ, പാസ്റ്റർ ജോൺ റിച്ചാർഡ്സ് , പാസ്റ്റർ ജോസ് കെ. എബ്രഹം , പാസ്റ്റർ എം.എ. തോമസ് , പാസ്റ്റർ ഏബ്രഹാം വർഗീസ്, പാസ്റ്റർ ബോബൻ ക്ലീറ്റസ് , സഹോദരന്മാരായ പീറ്റർ മാത്യു കല്ലൂർ, ബിനു വി. ജോർജ്, ബോബി തോമസ് തലപ്പാടി , ജോസ് ജോൺ കായംകുളം, കെ.എം ഡാനിയേൽ, ജോബി ഏബ്രഹാം , റോബിൻ ആർ. ആർ. എന്നിവരടങ്ങിയ സമിതിയാണ് ഈ പ്രോജക്റ്റിന് നേതൃത്വം നല്കുന്നത്.
Advertisement