ധോണി കൺവെൻഷൻ ജനു. 3 മുതൽ
പാലക്കാട് : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ പട്ടാമ്പി സെൻ്റർ 11മത് വാർഷികവും 24 മത് ധോണി കൺവെൻഷനും ജനുവരി 3, 4 ,5 (വെള്ളി ,ശനി, ഞായർ ) തീയതികളിൽ ധോണി സോപാനം ഓഡിറ്റോറിയത്തിൽ നടക്കും.
പാസ്റ്റർ ചാക്കോ ദേവസ്യ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പാസ്റ്റർ തോമസ് അമ്പും കയത്ത് ,പാസ്റ്റർ കെ.കെ മാത്യു നിലമ്പൂർ, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ബിജോയ് കുര്യാക്കോസ്. എന്നിവർ പ്രസംഗിക്കും.
ഹൈമൻ വോയിസ് കോഴിക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ചാക്കോ ദേവസ്യ (പട്ടാമ്പി സെൻറർ മിനിസ്റ്റർ ), പാസ്റ്റർ ബെന്നി ജോസഫ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ ബിനിൽ കെ വർഗീസ് (സെക്രട്ടറി) പാസ്റ്റർ കുര്യാക്കോസ് തൃത്താല (പബ്ലിസിറ്റി കൺവീനർ),പാസ്റ്റർ പി കെ ചെറിയാൻ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.