ഐപിസി പത്തനംതിട്ട സെന്ററിന് പുതിയ നേതൃത്വം

ഐപിസി പത്തനംതിട്ട സെന്ററിന് പുതിയ നേതൃത്വം
പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫ്, പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ മോൻസി സാം, ബിജു കൊന്നപ്പാറ , സജി ജോൺ വിളവിനാൽ എന്നിവർ

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫ് (പ്രസിഡന്റ്‌), പാസ്റ്റർ സാം പനച്ചയിൽ (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ മോൻസി സാം (സെക്രട്ടറി), ബിജു കൊന്നപ്പാറ (ജോയിന്റ് സെക്രട്ടറി), സജി ജോൺ വിളവിനാൽ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 21 അംഗ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫിന്റെ അധ്യക്ഷതയിൽ  പൊതുയോഗത്തിൽ വാർഷിക റിപ്പോർട്ട്‌ സെക്രട്ടറി പാസ്റ്റർ മോൻസി സാം അവതരിപ്പിച്ചു. കണക്ക് ട്രഷറർ സജി ജോൺ അവതരിപ്പിച്ചു. 

Advertisement