ഇന്ന് ബൈബിൾ പരിഭാഷാദിനം; വിക്ലിഫ് ഇന്ത്യ സമ്മേളനം ഗൂഡല്ലൂരിൽ

ഇന്ന് ബൈബിൾ പരിഭാഷാദിനം; വിക്ലിഫ് ഇന്ത്യ സമ്മേളനം ഗൂഡല്ലൂരിൽ

ഇന്ന് ബൈബിൾ പരിഭാഷാദിനം

സെപ്തംബർ 30, ബൈബിൾ പരിഭാഷാദിനമായി എല്ലാവർഷവും ബൈബിൾ പരിഭാഷകർ ആചരിക്കുന്നു. ലത്തീൻ ഭാഷയിലേക്ക് ആദ്യമായി സമ്പൂർണ്ണ ബൈബിൾ പരിഭാഷപ്പെടുത്തിയ സെൻറ് ജെറോമിൻറെ ചരമദിനമാണിന്ന്. ബെത്ലഹേമിന് സമീപം എഡി 420 സെപ്തംബർ 30 നായിരുന്നു ജെറോം അന്തരിച്ചത്.

വിക്ലിഫ് സ്ഥാപകനായ വില്യം കാമറൂൺ ടൗൺസെൻഡ് തന്റെ ദീർഘകാല സുഹൃത്തായ അമേരിക്കൻ സെനറ്റർ ഫ്രെഡ് ഹാരിസുമായി ബൈബിൾ പരിഭാഷ ശുശ്രുഷയെ ഓർക്കുവാൻ ഒരു ദിനം എന്ന ആശയം ആദ്യമായി പങ്കുവച്ചു. ഹാരിസ് ഈ ആശയം സെനറ്റിൽ ഒരു പ്രമേയമായി അവതരിപ്പിക്കുകയും 1966 സെപ്റ്റംബർ 30 ന് ബൈബിൾ പരിഭാഷാ ദിനമായി അമേരിക്കൻ സെനറ്റ് ആചരിക്കുകയും ചെയ്തു. അതിനുശേഷം, അമേരിക്കയിലും പിന്നീട് ലോകമെമ്പാടും സെപ്റ്റംബർ 30 ലോക ബൈബിൾ പരിഭാഷാ ദിനമായി ആചരിച്ചുവരുന്നു. ഐക്യരാഷ്ട്രസംഘടനയും 2017ൽ സെപ്തംബർ 30 പരിഭാഷാദിനമായി   ൻആചരിക്കുവാ   അത്എല്ലാവർഷവും   തീരുമാനം എടുക്കുകയും ചെയ്തു. പരിഭാഷകൻറെ ചരമവാർഷികം ലോക പരിഭാഷാദിനമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത് അഭിമാനകരമാണ്.

കേരളത്തിൽ വന്ന് നമ്മുടെ ഭാഷ പഠിച്ച് വ്യാകരണവും നിഘണ്ടുവും തയ്യാറാക്കി മലയാളം ബൈബിൾ നൽകിയ വിദേശ മിഷനറിമാരായ ബെഞ്ചമിൻ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്ട് എന്നിവരെ ഇത്തരണത്തിൽ നമ്മുക്ക് ഓർക്കാം. അവരുടെ ജീവിതം മുഴുവൻ നമുക്കുവേണ്ടി സമർപ്പിക്കപ്പെട്ടു. പല സുഖസൗകര്യങ്ങളും വേണ്ടന്ന് വെച്ച് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലും സംസ്‌കാരത്തിലും വന്ന് ജീവിക്കാനുള്ള ധൈര്യം അവർ കാണിച്ചു. കഠിനാധ്വാനവും അർപ്പണബോധവും സ്ഥിരോൽസാഹവും പ്രതിബന്ധതയും ആയിരുന്നു അവരുടെ മുഖമുദ്ര.  ഈ മഹത്തായ ശൂശ്രൂഷയെ കൂടുതൽ  മനസ്സിലാക്കുവാൻ ബൈബിൾ പരിഭാഷാദിനത്തിൽ നമ്മുക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ബൈബിൾ പരിഭാഷയെന്നു പറയുമ്പോൾ പലരുടെയും മനസ്സിലേക്കുവരുന്ന ഒരു പൊതുധാരണയുണ്ട്, ഇംഗ്ലീഷ് ബൈബിളോ, ഹിന്ദി ബൈബിളോ തുറന്നുവെച്ച് മറ്റു ഭാഷകളിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്തുന്ന ഒരു ഓഫീസ് ജോലിയാണിതെന്ന്. ബൈബിൾ പരിഭാഷയെക്കുറിച്ചു ഈ തെറ്റായ ധാരണ ശരിയല്ല. തിരുവചനം ലഭ്യമല്ലാത്ത പല ഭാഷകളും സംസാരഭാഷകളാണ്. ഇത്തരം ഭാഷകളിൽ ബൈബിൾ പരിഭാഷ ചെയ്യുന്നതിനു മുമ്പ് ലിപികൾ വികസിപ്പിച്ച്, ഭാഷാവികസനപ്രവർത്തനങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഭാഷ ചെറുതാകട്ടെ വലുതാകട്ടെ ഒരോ ഭാഷകളിലും ആദ്യം നടക്കേണ്ടത് ഭാഷാവികസനപ്രവർത്തനങ്ങളും പീന്നീട് തിരുവചനപരിഭാഷാപ്രവർത്തനങ്ങളുമാണ്. തിരുവചനം ഹൃദയഭാഷയിലൂടെ നൽകുന്നതോടൊപ്പം ആ ഭാഷയ്ക്ക് പുരോഗമനവും സംഭവിക്കുന്നു.

ഭീമമായ ദൌത്യം വേഗത്തിൽ പൂർത്തികരിക്കുവാൻ സഭയുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാധിക്കൂ. ഒരു പുതിയ ഭാഷയിൽ പരിഭാഷാപ്രവർത്തനം തുടങ്ങുവാൻ പ്രധാനമായും മൂന്നുകാര്യങ്ങൾ നടക്കണം. ഒരു പുതിയഭാഷയിൽ പരിഭാഷാദൌത്യം പൂർത്തിയാകുന്നതുവരെ മടികൂടാതെ പ്രാർത്ഥിക്കുവാൻ പ്രാർത്ഥനാപങ്കാളികളെ ലഭിക്കുകയെന്നതാണ് പ്രഥമകാര്യം. പുതിയഭാഷകാരുടെയിടയിൽപോയി താമസിച്ച് ഭാഷ പഠിച്ച് കുറഞ്ഞപക്ഷം പുതിയനിയമമെങ്കിലും പരിഭാഷപ്പെടുത്തുവാൻ സമർപ്പിതരും വിദ്യാഭ്യാസയോഗ്യതരുമായ യുവസഹോദരമാരെയും കിട്ടുകയെന്നതാണ് രണ്ടാമത്തെ കാര്യം. നീണ്ട പരിഭാഷപൂർത്തീകരണകാലം മുഴുവൻ മുടങ്ങാതെ സാമ്പത്തികമായി സഹായിക്കുവാനും സഹകരിക്കുവാനും സന്മനസ്സുള്ള വ്യക്തികളെ കണ്ടെത്തുകയെന്നതാണ് മൂന്നാമത്തെകാര്യം. പ്രാർത്ഥിക്കുവാൻ മനസ്സുള്ള, പോകുവാൻ തയ്യാറുള്ള, സഹായിക്കുവാൻ സന്നദ്ധതയുള്ള വ്യക്തികളുണ്ടെങ്കിൽ, പരിഭാഷാരംഗത്ത് ഇന്ന് ലോകവ്യാപകമായി സഭ അഭിമുഖികരിക്കുന്ന വെല്ലുവിളി തരണം ചെയ്യുവാൻ കഴിയും. സ്ഥിരതയും ദീർഘവീക്ഷണവും സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഒരോ ഭാഷയിലും ബൈബിൾ പരിഭാഷദൌത്യം പൂർണ്ണമായി വിജയിക്കുകയുള്ളൂ.

ബൈബിൾ പരിഭാഷാപ്രവർത്തനങ്ങൾ ലോകമെമ്പാടും ദ്യുതഗതിയിലാണ് മുന്നേറുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ പൂർണ്ണമായ ബൈബിൾ ഭാഷകളുടെ എണ്ണം ഇരട്ടിയായി - 1990 ൽ 351 ൽ നിന്ന് 2021 ൽ 717 ആയി. ആദ്യത്തെ 1500 വർഷത്തെചരിത്രം പരിശോധിച്ചാൽ ഒരോ 40 വർഷംകൂടുമ്പോൾ ആയിരുന്നു ഒരു പുതിയ ഭാഷയിൽ ബൈബിൾ പുറത്തുവന്നിരുന്നത്. പിന്നീട് 1500നും 1900ത്തിനുമിടയിൽ ഒരോ പത്ത്മാസങ്ങൾകൂടുമ്പോൾ ബൈബിൾ ഒരോ പുതിയഭാഷകളിൽ പ്രസിദ്ധികരിക്കപ്പെട്ടു. 1900-2000 കാലഘട്ടത്തിൽ, ഒരോ മൂന്നുആഴ്ചകൾ കൂടുമ്പോഴും 2000-2018 കാലഘട്ടത്തിൽ ഒരോ മൂന്നുദിവസങ്ങൾകൂടുമ്പോഴും പുതിയ ബൈബിളുകൾ ശീഘ്രമായി പുറത്തുവന്നുക്കൊണ്ടിരുന്നു. എന്നാലും എല്ലാഭാഷകളിലും ബൈബിൾ എന്ന സ്വപ്നം ഇനിയും വിദൂരതയിലാണ്.

ലോകത്ത് 31 ശതമാനം ഭാഷകളിലേക്ക് ദൈവവചനത്തിൻറെ ഒരുവരിപോലും പരിഭാഷപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലും എൺപതിലധികം ഭാഷകളിൽ ബൈബിൾ ഇനിയും എത്തിയിട്ടില്ല. ഇത്രയും ഭീമമായ ദൌത്യം പൂർത്തികരിക്കുവാൻ സഭയുടെയും   പലരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാധിക്കൂ.

ഗൂഡല്ലൂർ :ബൈബിൾ പരിഭാഷ ദിനമായ സെപ്.30 ന് വിക്ലിഫ് ഇന്ത്യ നടത്തുന്ന പ്രത്യേക സമ്മേളനം ഗൂഡല്ലൂർ ചെവിഡിപേട്ട സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. ഇവാ. സാം കൊണ്ടാഴി അധ്യക്ഷത വഹിക്കും. റവ. അജയ്കുമാർ ഉദ്ഘാടനം നിർവഹിക്കും.  ഇവാ. മാത്യു എബെനെസർ  പ്രസംഗിക്കും. മിഷണറിമാരുടെ അനുഭവസാക്ഷ്യങ്ങൾ, പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡീയോ പ്രദർശനവും ഉണ്ടായിരിക്കും. ആൽഫ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. സുവിശേഷവയലിൽ 40 വർഷം പിന്നിട്ട ദൈവദാസന്മാരെ ആദരിക്കും.

വിവിധ സഭാ നേതാക്കന്മാർ കൂടാതെ ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, വിക്ലിഫ് ഇന്ത്യയുടെ മുൻനിര പ്രവർത്തകരായ ജിജി മാത്യു, ടോണി ഡി. ചെവൂക്കാരൻ, സിജോ ചെറിയാൻ, വർഗീസ് ബേബി, എബി ചാക്കോ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു

Advertisement