ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സ്‌മൈൽ പ്രൊജക്റ്റ് തിരുവല്ലയിൽ തുടക്കമായി 

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സ്‌മൈൽ പ്രൊജക്റ്റ് തിരുവല്ലയിൽ തുടക്കമായി 

തിരുവല്ല: ഐപിസി കേരള സ്റ്റേറ്റ് വെൽഫെയർ ബോർഡിന്റെ ആട് വിതരണ പദ്ധതിയ്ക്ക് (സ്‌മൈൽ പ്രൊജക്റ്റ്) തിരുവല്ലയിൽ തുടക്കമായി. പാസ്റ്റർ കെ.സി ജോൺ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. ജോർജ്കുട്ടി ഓക്കലഹോമയാണ് (തോമസ് കെ. വർഗീസ് സിപിഎ) ആവശ്യമായ ആടുകളെ സ്പോൺസർ ചെയ്തിരിക്കുന്നത്.

സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും തിരുവല്ല സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ അജു അലക്സ്, സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം പാസ്റ്റർ സാം പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ പദ്ധതിയുടെ ഭാഗമായി മറ്റു ജില്ലകളിലും ആടുകളെ വിതരണം ചെയ്യുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

Advertisement