അഭിമാനമായി ബെൻജോ പി. ജോസ് ; സിവിൽ സർവീസിൽ 59-ാം റാങ്ക്

അഭിമാനമായി ബെൻജോ പി. ജോസ് ; സിവിൽ സർവീസിൽ 59-ാം റാങ്ക്
ബെൻജോ പി. ജോസ്

ബെൻജോ പി. ജോസ്മാതാപിതാക്കൾക്കൊപ്പം 

ചാക്കോ കെ തോമസ്, ബെംഗളൂരു

അടൂർ: സിവിൽ സർവീസ് പരീക്ഷയിൽ പെന്തെക്കൊസ്ത്  വിശ്വാസി ബെൻജോ പി. ജോസിന് ദേശീയ തലത്തിൽ 59 -ാo റാങ്ക്. കഴിഞ്ഞ വർഷം നടന്ന  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യു.പി.എസ്.സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) അസി.കമാൻഡൻ്റ് പരീക്ഷയിൽ  ബെൻജോ അഖിലേന്ത്യാ തലത്തിൽ 58-ാമത്തെ റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും നേരത്തെ കരസ്ഥമാക്കിയിരുന്നു. കേന്ദ്ര പോലീസ് സേനയുടെ അസി.കമാൻഡൻ്റ് തസ്തികയിൽ പ്രവേശനം ലഭിച്ച ബെൻജോ സിവിൽ സർവീസ് പഠനത്തിനായി എക്സറ്റൻഷനിൽ ആയിരുന്നു.

കേരള പോലീസ്  സബ് ഇൻസ്പെക്ടർ തസ്തികയിൽ ഇപ്പോൾ ബെൻജോക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. അടൂർ ദി പെന്തെക്കൊസ്ത് മിഷൻ 
സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ്  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിൻ്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ് ബെൻജോ.

അടൂർ സെൻട്രൽ സ്ക്കൂളിൽ നിന്നും പ്ലസ്ടുവിൽ ഫുൾ A+ ഉം ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എസ്.സി മാത്റ്റ്സിൽ ഉന്നത ബിരുദവും കരസ്ഥമാക്കിയ ബെൻജോ സിവിൽ സർവീസ് പംനത്തിനിടയിൽ തിരുവനന്തപുരത്തെ ലീഡ്സ് ഐ.എ.എസ് അക്കാഡമിയിൽ അധ്യാപകനായിരുന്നു.  

സഭയുടെ ആത്‌മീയ കാര്യങ്ങളിലും സൺഡെ സ്ക്കൂളിലും  മുൻപന്തിയിലുള്ള ബെൻജോ  പ്രസംഗം, പാട്ട് എന്നീ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.  സഹോദരൻ .അലൻ പി.ജോസ് ബാംഗ്ലൂരിൽ ജോലിയും ജേണലിസം & മാസ്സ് കമ്യൂണിക്കേഷൻ ബിരുദധാരിയുമാണ്.

Advertisement