പുതിയ വർഷം പുതിയ കാഴ്ചപ്പാടുകളോടെ മുന്നേറാം

പുതിയ വർഷം പുതിയ കാഴ്ചപ്പാടുകളോടെ മുന്നേറാം

പുതിയ വർഷം പുതിയ കാഴ്ചപ്പാടുകളോടെ മുന്നേറാം

പാസ്റ്റർ കെ.സി. ജോൺ 

ആത്മീയരുടെ കാഴ്ചപ്പാടുകൾ എന്നും പുതിയതായിരിക്കും. ദൈവം നല്കുന്ന പ്രേരണകളാൽ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വന്നേക്കാം. കാഴ്ച്‌ചപ്പാടുകളുടെ മാററം (പാരഡൈം) എപ്പോഴും പുരോഗതി ആയിരിക്കണമെന്നില്ല. പുരോഗതി ആയാലും അധോഗതി ആയാലും പാരഡൈമിനു  മാറ്റമുണ്ടാകുമ്പോൾ നാം കാര്യങ്ങൾ മനസ്സിലാക്കുന്നതും വ്യത്യസ്‌തരീതിയിലായി രിക്കും.

നേവിയുടെ കപ്പൽ പുറങ്കടലിൽ അഭ്യാസങ്ങൾ നടത്തിയശേഷം മൂടൽ മഞ്ഞുള്ള ഒരു രാത്രിയിൽ തുറമുഖത്തേക്കു യാത്ര ആരംഭിച്ചു.

കുറെ സമയത്തിനുശേഷം മൂടൽ മഞ്ഞിലൂടെ ശക്തിയേറിയ പ്രകാശം വന്നും ഇരുട്ടിനെ വകഞ്ഞുമാറ്റുന്നതു കപ്പിത്താൻ കണ്ടു. നേരേ എതിർ ദിശയിൽ നിന്നാണ് വെളിച്ചം വരുന്നതു്. അതിൻ്റെ അർത്ഥം കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കും.

നേവിയുടെ കപ്പിത്താൻ എതിരെ വരുന്ന കപ്പലിനു നിർദ്ദേശം നല്കി! 'നിങ്ങൾ 20 ഡിഗ്രി മാറിപ്പോകുക. ഇല്ലെങ്കിൽ അപകടമാണ്.

കപ്പിത്താനു മറുപടി കിട്ടി. 'ഞങ്ങളല്ല നിങ്ങളാണ് മാറിപ്പോകേണ്ടതു് ഇല്ലെങ്കിൽ അപകടമാണ് . '

നേവിക്യാപ് ററനു ദേഷ്യം വന്നു. അയാൾ സന്ദേശം അയച്ചു. 'എന്തൊരു ധിക്കാരമാണ് നിങ്ങൾക്കു്. ഞങ്ങൾ ആരാണെന്നറിയാമോ നേവി കപ്പലാണ്. യുദ്ധക്കപ്പലാണ് നിങ്ങൾ മാറിപ്പോക. ഇല്ലെങ്കിൽ വെടിവെയ്ക്കും . ' മറു പടിവന്നു. 'വെടിവെച്ചിട്ടു കാര്യമില്ല നിങ്ങൾ 20 ഡിഗ്രീ മാറിപ്പോകണം. ഞങ്ങൾ ലൈറ്റ് ഹൗസാണ്, കപ്പലല്ല ! '

പെട്ടെന്നു നേവിക്യാപ്ററൻ്റെ പാരഡൈമിനു മാററ മുണ്ടായി. അയാൾ തൻ്റെ കപ്പൽ 20 ഡിഗ്രി തിരിച്ചു വിട്ടു.

ദൈവവചനത്തിൻ്റെ പ്രമാണങ്ങളാണ് ലൈററ് ഹൗസ്. അതു നമ്മുടെ സൗകര്യത്തിനുവേണ്ടി മാറ്റിയിട്ട് മുൻപോട്ടു പോകാനാകില്ല. പ്രകാശഗോപുരത്തിനനു സരിച്ചു് നമ്മുടെ നിലപാടുകൾ മാറുകയാണ് വേണ്ടിയതു്. ഇല്ലെങ്കിൽ നാം തകർന്നുപോകും.

ഫിലിപ്യയിലെ കാരാഗ്രഹത്തിൽ പൗലൂസും ശീലാസും പ്രാർത്ഥിച്ചിട്ട് പാട്ടു പാടിയപ്പോൾ കാരാഗൃഹത്തിൻ്റെ വാതിലുകൾ തുറന്നു. അതറിഞ്ഞ കാരാഗ്രഹ പ്രമാണിയുടെ പാരഡൈം(നിഗമനം)
തടവുകാർ ഓടി രക്ഷപ്പെട്ടു കാണും എന്നതായിരുന്നു. അതു ശരിയോ എന്നു നോക്കി ഉറപ്പുവരുത്താതെ തന്റെ നിഗമനം സത്യം എന്നു കരുതി ആത്മഹത്യയൊരുങ്ങുകയാണുണ്ടായത് . ഇതാണ് പാരഡൈമിൻറെ ശക്തി.

'ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടു്' എന്നു പൗലൂസ് വിളിച്ചു പറഞ്ഞപ്പോൾ അയാളുടെ പാരഡൈം മാറി. അയാൾ രക്ഷപ്പെടുവാൻ ഇടയായി.

പഴയ നിയമത്തെക്കുറിച്ച് പരീശന്മാർ ജനത്തിനു നല്കിയിരുന്ന പാരഡൈം മാറുകയാണ് . യേശുവിൻ്റെ പർവ്വത പ്രസംഗത്തിൽ, മോശയുടെ കല്‌പന കൾക്കും പുതിയ ധാരണകൾ യേശു നല്കി.

നീതിബോധം, സത്യസന്ധത, വിശ്വസ്തത, അന്തസ്സ്, സേവനം, മൂല്യബോധം, ആദിയായവയിൽ അധി ഷ്ഠിതമായ ജീവിത വീക്ഷണമാണ് വിജയത്തിൻറ ചവിട്ടുപടികൾ. ദൈവവചനത്തിൻ്റെ പ്രമാണങ്ങളിൽ അടിത്തറയുള്ള ജീവിതമാണ്  ആത്യന്തികമായി ജയിക്കുന്നതു. പുതിയ വർഷം പുതിയ കാഴ്ചപ്പാടോടെ നമുക്ക് മുന്നേറാം. പുതുവത്സരാശംസകൾ.

Advertisement