പിവൈപിഎ ബഹ്റൈൻ റീജിയൻ മ്യൂസിക്കൽ നൈറ്റ് ഏപ്രിൽ 10 ന്
മനാമ: പിവൈപിഎ ബഹ്റൈൻ റീജിയന്റെ നേത്യത്വത്തിൽ 'ഡിവൈൻ കോറസ് മ്യൂസിക്കൽ നൈറ്റ് ' എന്ന പേരിൽ അംഗത്വ സഭാ ക്വയറുകളെയും വ്യക്തികളേയും പങ്കെടുപ്പിച്ചു കൊണ്ട് ഏപ്രിൽ 10 ന് ബുധനാഴ്ച ക്രിസ്തീയ സംഗീത നിശ നടക്കും. രാത്രി 7 മുതൽ ഐപിസി ബെഥേൽ ചർച്ചിൻ്റെ സെഹല എമിറേറ്റ്സ് മാർക്കറ്റിന് പിൻവശത്തുള്ള ഹാളിലാണ് സംഗീത നിശ.
ഐപിസി ബഹ്റൈൻ റീജിയൻ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ ഉൽഘാടനം നിർവ്വഹിക്കും. വിവരങ്ങൾക്ക് : ബ്രദർ ബ്ലസൻ ഡാനി, പബ്ലിസിറ്റി കൺവീനർ (+973 33043273)
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471
Advertisement