ഏഞ്ചൽ ജെറോമിന്റെ സംസ്‌കാരം ഓഗ.29 ന് മണക്കാലയിൽ


ഏഞ്ചൽ ജെറോമിന്റെ സംസ്‌കാരം ഓഗ.29 ന് മണക്കാലയിൽ
ad
ad
ad

സംസ്കാരം ഓഗസ്റ്റ് 29 ശനിയാഴ്ച  മണക്കാലയിൽ രാവിലെ 9.30 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന്

യുകെ : ബാസിൽഡണ്ണിൽ അന്തരിച്ച ജെറോം ജെറിയുടെ ഭാര്യ എയ്ഞ്ചൽ ജെറോമിന്റെ (28) പൊതുദർശനം യുകെ ബാസിൽഡൺ & ലീഷർ (ഗാർഡിനേഴ്‌സ് വേ )ക്ലബ്ബിൽ  ഓഗ.25 ചൊവ്വ രാവിലെ 10 മുതൽ 12 വരെ നടക്കും.

ad
ad
ad

ബാസിൽഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നേഴ്സ് ആയിരുന്ന ഏഞ്ചലിന്റെ മാതാപിതാക്കൾ ഐപിസി ചാന്തുകാവ് കർമ്മേൽ സഭാംഗങ്ങളായ പാറേൽ മാത്യു ജോർജ് (മോനി), മിനി മോൾ എന്നിവരാണ്. ആരോൺ, നിസ്സി എന്നിവരാണ് സഹോദരങ്ങൾ.

ആനന്ദപ്പള്ളി ഐപിസി അഗാപ്പെ സഭാംഗങ്ങളായ ജെറിയുടെയും മോനിയമ്മയുടെയും മകനാണ് ജെറോം ജെറി. 10 മാസം മാത്രം പ്രായമുള്ള ലൂക്കയാണ് മകൻ.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ പൊതുദർശനവും സംസ്കാരം ഓഗസ്റ്റ് 29 ശനിയാഴ്ച അടൂരിന് സമീപം മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമാ പാരിഷ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് ആനന്ദപ്പള്ളി ഐപിസി അഗാപ്പെ സഭാസെമിത്തേരിയിൽ.

ad
ad
ad
ad
ad
ad
ad
ad
ad

വാർത്ത : ഷെജി ഫിലിപ്പ്