ഫിലദൽഫിയ ഫെല്ലോഷിപ്പ് സഭയ്ക്ക് പുതിയ ഭാരവാഹികൾ
ഉദയപൂർ : ഉദയപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. റവ.ഡോ. ജോയ് പുന്നൂസ് ജനറൽ പ്രസിഡന്റും, റവ.ഡോ. പോൾ ടി. മാത്യൂസ് നാഷണൽ പ്രസിഡന്റായും റവ.കെ. എസ്സ് . സാമുവേൽ, റവ .ജോൺ സി. വർഗ്ഗീസ് (വൈസ് പ്രസിഡന്റുമാർ ), ഡോ. എബ്രഹാം കുര്യൻ ജനറൽ സെക്രട്ടറി, റവ. സന്തോഷ് വർഗ്ഗീസ് ജോ. സെക്രട്ടറി, ഡോ.ഫിന്നി ഫിലിപ്പ് മിഷൻ ഡയറക്ടർ, റവ. ഫിലിപ്പോസ് പി. എം ട്രഷറർ, റവ.സുഷിൽ റാവുത്ത ജോ.ട്രഷറർ ആയും ഉള്ള 21 അംഗ ഭരണ സമിതിയെ നവംബർ 8-ാം തിയ്യതി തിരഞ്ഞെടുത്തു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിൽ അധികം സഭകൾ ഫിലദൽഫിയ ഫെല്ലോഷിപ്പിനുണ്ട്.
Advertisement