ഐപിസി പിറവം സെന്റർ സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

ഐപിസി പിറവം സെന്റർ സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

വാർത്ത: ഏലിയാസ് ആരകുന്നം

പിറവം: ഐപിസി പിറവം സെന്റർ സൺഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം. സൺഡേ സ്കൂൾ സൂപ്രണ്ട് - പാസ്റ്റർ ജോജി ചാക്കോ (പാഴൂർ ), സെക്രട്ടറി - ചെറിയാൻ എബ്രഹാം ( കണ്ടനാട് ), ജോയിൻ സെക്രട്ടറി -  വിനോദ് തോമസ് ( പിറവം ), ട്രഷർ - സാജു റ്റി തോമസ് (വട്ടപ്പാറ ), താലന്ത് കൺവീനർ - പാസ്റ്റർ അനീഷ് ആനന്ദ് ( കണ്ടനാട് )എന്നിവരും,കമ്മറ്റി അംഗങ്ങളായി  അജയൻ (മണീട് ),  പ്രൈസൺ രാജു (നീർപ്പാറ ),  ആഷിക് സാജു (ആരക്കുന്നം),  സാബു കെ വി (വെട്ടിക്കൽ ),  തോമസ് വി പി (പാഴൂർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. പി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ റ്റി.റ്റി മാത്യൂ ജോർജ് ( സെന്റർ സെക്രട്ടറി), പാസ്റ്റർ ജോർജ് കെ ഡേവിഡ് ( സെന്റർ വൈസ് പ്രസിഡന്റ് ) സണ്ണി എബ്രഹാം ( (കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ ) എന്നിവരും പങ്കെടുത്തു.