റവ. ഡോ. ജോൺസൺ തേക്കടയിൽ ബിഷപ്പ് കമ്മീഷണറായി നിയമിതനായി

റവ. ഡോ. ജോൺസൺ തേക്കടയിൽ ബിഷപ്പ് കമ്മീഷണറായി നിയമിതനായി

നിലമ്പൂർ: പ്രശസ്ത ബൈബിൾ  നിരീക്ഷകനും സാമൂഹിക ചിന്തകനുമായ റവ.ഡോ.ജോൺസൺ തേക്കടയിൽ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ ബിഷപ്പ് കമ്മീഷണറായി നിയമിച്ചു.

എക്ലീസിയ യുണൈറ്റഡ് ഇൻ്റർനാഷണലിൻ്റെ ചെയർമാൻ കൂടിയായ റവ. ഡോ. ജോൺസൺ തേക്കടയിൽ നിലമ്പൂർ കേന്ദ്രമാക്കി ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ നേതൃത്വത്തിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്നു.

പാവപ്പെട്ടവരുടെയും അശരണരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഇടയിൽ അവരുടെ പുനരുദ്ധാരണത്തിനായി വിവിധ രീതിയിൽ ഇടപെടുന്ന റവ. ഡോ. ജോൺസൺ തേക്കടയിൽ ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനും ആണ്.

മണിപ്പൂർ കലാപ സമയത്ത് ശക്തമായ ഇടപെടലിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി അവിടെത്തെ ജനതയ്ക്കായി നിലകൊണ്ടു.

ജനു. 11 ന് നിലമ്പൂരിൽ ബൈബിൾ ഫെലോഷിപ്പ് സെൻ്ററിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ മോസ്റ്റ് റവ. ഡോ. സുന്ദർ സിംഗ് നേതൃത്വം നല്കി.

Advertisement