ഐപിസി ഫാമിലി കോൺഫ്രൻസ്: പ്രയർ ലൈൻ പ്രവർത്തനങ്ങൾക്ക് ജൂലൈ 16 ന് തുടക്കം

ഐപിസി ഫാമിലി കോൺഫ്രൻസ്: പ്രയർ ലൈൻ പ്രവർത്തനങ്ങൾക്ക് ജൂലൈ 16 ന് തുടക്കം

വാർത്ത: നിബു വെള്ളവന്താനം

 ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ  21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രയർ ലൈൻ പ്രവർത്തനങ്ങൾക്ക് ജൂലൈ 16 ന് തുടക്കമാകും. വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെളിപ്പിച്ചുകൊണ്ടാണ് പ്രയർ ലൈൻ സജ്ജമാക്കിയിരിക്കുന്നത്.

പ്രാർത്ഥനാ വിഷയങ്ങൾ സമർപ്പിക്കാനുള്ള ഈ പ്രയർ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 9 മുതൽ 10 വരെ (ഈസ്റ്റേൺ ടൈം) നടക്കും. ​സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെയാണ് ഉദ്ഘാടന സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. (Zoom ID: 8658006, ​Password: IPCNFC)

അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റർ റോയി വാകത്താനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യപ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നാഷണൽ പ്രയർ കോർഡിനേറ്ററായി പാസ്റ്റർ ഏബ്രഹാം മാത്യു നേതൃത്വം നൽകും.

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെയാണ് ഐപിസി ഫാമിലി കോൺഫ്രൻസ്. "ആത്മ നിറവിൻ ജീവിതം" എന്നാണ് ചിന്താവിഷയം.

കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി ദേശീയ ഭാരവാഹികളായി  പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ (നാഷണൽ ട്രഷറർ), കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യു (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

 വിവരങ്ങൾക്കും പ്രാർത്ഥനാ സഹകരണത്തിനും: പാസ്റ്റർ ഏബ്രഹാം മാത്യു - +1 267-575-2555