ഉപഹാരം സ്വീകരിച്ച് നിമിഷങ്ങൾക്കകം സാംകുട്ടി തോമസ് (62) കുഴഞ്ഞ് വീണ് മരിച്ചു
വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു
മുണ്ടുഗോഡ് (കർണാടക): മുണ്ടുഗോഡ് ഉഗിൻകരൈ വിലേജിൽ കൊല്ലെൻ്റെ വടക്കേതിൽ സാംകുട്ടി തോമസ് (62) കുഴഞ്ഞ് വീണ് മരിച്ചു. ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിന്നും ഉത്തര കന്നഡ ജില്ലയിലെ മുണ്ട്ഗോഡിൽ കുടിയേറിയ മലയാളി ക്രൈസ്തവരുടെ സംഘടനയായ മലയാളി ക്രിസ്ത്യൻ ഡെവലപ്മെൻ്റ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടയിലാണ് അത്യാഹിതം സംഭവിച്ചത്.
മരണത്തിന് തൊട്ടു മുമ്പ് പാസ്റ്റർ റ്റി.ഡി.തോമസിൽ നിന്നും സാംകുട്ടി ഉപഹാരം ഏറ്റ് വാങ്ങുന്നു
ഐ.പി.സി കർണാടക സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് വിഭാഗങ്ങളിലെ അറുന്നൂറോളം മലയാളികൾ പങ്കെടുത്തിരുന്നു. പാസ്റ്റർ റ്റി.ഡി.തോമസിൻ്റെ പക്കൽ നിന്നും മൊമെൻ്റൊ ഏറ്റ് വാങ്ങിയ സാംകുട്ടി ഉച്ചകഴിഞ്ഞ് നടന്ന കായിക മത്സരത്തിൽ പങ്കെടുക്കവെയാണ് കുഴഞ്ഞ് വീണത്. ഉടനെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പാസ്റ്റർ റ്റി.ഡി.തോമസിൻ്റെ സഹോദരി പുത്രനാണ്.
സംസ്കാരം ഡിസംബർ 21 ശനി രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തെരിയിൽ.
ഭാര്യ അമ്മുക്കുട്ടി പത്തനംതിട്ട വേങ്ങൽ മാണിക്കുളം കുടുംബാംഗം. മക്കൾ അനുതോമസ് (യു.കെ), അനീഷ് തോമസ്, പരേതയായ ആശ
സഹോദരങ്ങൾ ഫിലിപ്പ് തോമസ് (മുണ്ട്ഗോഡ്), മാത്യൂ തോമസ് കെ.റ്റി ( ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഓഫ് പോലീസ് ,കർണാടക ലോകായുക്ത ).
Advertisement