ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ നാഷണൽ ക്യാംപ് സമാപിച്ചു 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ നാഷണൽ ക്യാംപ് സമാപിച്ചു 

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ. ജോൺ തോമസ്

മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം.നഗറിൽ ഏപ്രിൽ 10 മുതൽ 12 വരെ നടന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ്, റവ.സാമുവേൽ പി.രാജൻ, റവ.സുനിൽ സഖറിയ, ശ്രീ അനിൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ രജ്ജിത്ത് ഫിന്നി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിച്ചു. ജൂനിയർ ക്യാംപിന് എക്സൽ മിനിസ്ട്രീസും ഗാനശുശ്രുഷയ്ക്ക് ബിബിൻ മാത്യു, യെബ്ബേസ് ജോയി, സ്റ്റാൻലി മാത്യു എന്നിവരും നേതൃത്വം നൽകി. 600 പേർ ക്യാംപിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. 

സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി റോഷി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകി.  

Advertisement