അവൻ ഇവിടെ ഇല്ല ; ഉയർത്തെഴുന്നേറ്റിരിക്കുന്നു

അവൻ ഇവിടെ ഇല്ല ; ഉയർത്തെഴുന്നേറ്റിരിക്കുന്നു

അവൻ ഇവിടെ ഇല്ല ; ഉയർത്തെഴുന്നേറ്റിരിക്കുന്നു

പാസ്റ്റർ സുനിൽ സക്കറിയ

ഹൂദ മത നേതാക്കന്മാരും റോമൻ ഗവൺമെന്റും കരുതിയത് യേശുക്രിസ്തു മരണത്തോടു കൂടെ അവസാനിച്ചു; കല്ലറയിൽ സംസ്കരിച്ചു, റോമൻ ഇംപീരിയൽ മുദ്ര പതിപ്പിച്ച കൂറ്റൻ കല്ല് ഉപയോഗിച്ച് കല്ലറ അടച്ചു; തീർന്നു, ഇതോടെ യേശുവിന്റെ 'ശല്യം' ഇനി ഉണ്ടാവുകയില്ല എന്ന് അവർ കരുതി. പക്ഷേ, അവരുടെ പദ്ധതികൾ, പ്രതീക്ഷകൾ ഒക്കെ പാളി പോയി.

യേശു ദൈവപുത്രൻ ആണെന്നും സാരാംശത്തിൽ പിതാവിനോട് സമനാണെന്നും ഉള്ള യാഥാർത്ഥ്യം അവർക്ക് ബോധ്യപ്പെട്ടിരുന്നില്ല. അവർ കരുതിയിരുന്നത് യേശു കേവലം ഒരു വിപ്ലവകാരിയോ സാമൂഹിക പരിഷ്കർത്താവോ മാത്രമാണെന്നാണ്. യേശുവിനെ കുറിച്ചുള്ള നമ്മുടെ ബോധ്യം എന്താണ്?

മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു നമുക്ക് നൽകുന്ന ഏറ്റവും വലിയ സന്ദേശം: മരണം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല, മരണത്തെ ഭയപ്പെടേണ്ടതുമില്ല എന്നുമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മരണമില്ല; കാരണം ക്രിസ്തുവിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്നത് നിത്യജീവൻ ആണ്.

"The resurrection of Jesus changes the face of death for all His people. Death is no longer a prison, but a passage into God’s presence."  

 മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ലെങ്കിൽ ദൈവം തന്ന ഈ ഭൂമിയിലെ ജീവിതം കാര്യക്ഷമമായും കൃത്യമായും വിശ്വസ്തതയോടെ കൈകാര്യം ചെയ്യണം. എങ്കിൽ മാത്രമേ നല്ലവനും വിശ്വസ്തനുമായ ദാസൻ/ദാസി എന്ന വിളി കേൾക്കുവാൻ കഴിയുകയുള്ളൂ. 

ക്രിസ്തുവിന്റെ ഉയിർപ്പ് നമ്മെ ഓരോരുത്തരെയും ആവേശഭരിതരാക്കട്ടെ, ഒപ്പം ഉത്തരവാദിത്വബോധമുള്ളവരുമാക്കട്ടെ.

Live in the awareness that Christ lives and that He lives in His people.