ശാരോൻ റൈറ്റേഴ്‌സ് ഫോറം പ്രവർത്തന ഉദ്ഘാടനവും സെമിനാറും നവംബർ 29 ഇന്ന്

ശാരോൻ റൈറ്റേഴ്‌സ് ഫോറം പ്രവർത്തന ഉദ്ഘാടനവും സെമിനാറും നവംബർ 29 ഇന്ന്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ശാരോൻ റൈറ്റേഴ്‌സ് ഫോറം പ്രവർത്തന ഉദ്ഘാടനവും സെമിനാറും ഇന്ന്  നവംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും.

ഇന്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ്,ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് തുടങ്ങിയവർ അതിഥികൾ ആയിരിക്കും.  'ഭാവി നിത്യതയിൽ ദൈവരാജ്യത്തിന്റെ
പുനർനിർമ്മാണവും യഥാസ്‌ഥാപനവും' (Rebuilding & Restoration of The Kingdom of God In Future Eternity) എന്ന വിഷയത്തിൽ ബ്രദർ ബോബി തോമസ് മാഞ്ഞൂരാൻ ക്ലാസ്സെടുക്കും. റൈറ്റെഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Advertisement