വരയും കരവിരുതും: പെരുമനേടി ഒരു കുടുംബം

വരയും കരവിരുതും: പെരുമനേടി ഒരു കുടുംബം

വരയും കരവിരുതും: പെരുമനേടി ഒരു കുടുംബം

ബിനു വടശ്ശേരിക്കര

കുവൈറ്റ്: കൊട്ടാരക്കര ഷീബ ഭവനിൽ സുജിത്ത്  എസ്സ് ദാനീയേലും മകൾ അലക്സ ഏലിയ ഫിലിപ്പും വരയിലും കരവിരുതിലും അനേകരുടെ പ്രശംസക്ക് പാത്രമാകുന്നു. സുജിത്ത് ചെറുപ്പം മുതലെ വരയ്ക്കുമായിരുന്നെങ്കിലും  കോവിഡ് കാലത്താണ് കരവിരുതിലേക്ക് തിരിഞ്ഞത്. പലപ്പോഴും വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളാണ് മനോഹരങ്ങകളായ കലാരൂപങ്ങളായി മാറുന്നത്.

മകൻ ആൽബിനു കയറി ഇരുന്ന് ഓടിക്കാൻ കഴിയുന്ന വണ്ടിയും ചിരട്ടയിൽ തീർത്ത തബലയും ചേതക്ക് സ്കൂട്ടറും ബദാം കുരുവും പിസ്താ ഷെല്ലും വെച്ചുള്ള മരവും ഒരത്ഭുതം തന്നെയാണ്. പാഴായി കളഞ്ഞ ഒരു സൈക്കിൾ ചെയിനിൽ തീർത്ത ക്ലോക്കും, കേരളത്തിൻ്റെ തനിമ ചോരാത്ത ഹൗസ് ബോട്ടും റബർ മരവും എല്ലാം കളക്‌ഷനിൽ ഉണ്ട്. 
മകൾ അലക്സയും സുജിത്തും വരച്ച ചിത്രങ്ങൾ കൊണ്ട് മനോഹരമാണ് ഭിത്തികൾ. ചില നാളുകൾക്ക് മുമ്പ് പി.വൈ പി എ നടത്തിയ എക്സിബിഷനിലും പി.സി.കെ സഭയുടെ പ്രവർത്തനങ്ങളിലും ഇവരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. 

ചിത്ര രചനയിൽ ഇവർക്കു പ്രോത്സാഹന്നമായത് സുജിത്തിൻ്റെ പിതാവ് ദാനീയേൽ സാറാണ്. കിഴക്കേതെരുവ് ഐപിസി സഭ സെക്രട്ടറി ആയി തുടരുമ്പോഴും വരയോടുള്ള കമ്പം അല്പം പോലും കുറഞ്ഞിട്ടില്ല. 

9-ാം ക്ലാസിൽ പഠിക്കുന്ന മകൾ അലക്സ നല്ലൊരു ഗിറ്റാറിസ്റ്റ് ആണ് , കൂടാതെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 

കുവൈറ്റിലെ ഒട്ടുമിക്ക ക്രിസ്തീയ  പരിപ്പാടികളുടെയും ഫോട്ടൊകൾ പകർത്തുന്നതും സുജിത്താണ്. മകൻ ആൽബിനും ചിത്രരചനയിൽ ചുവടുവെച്ചു കഴിഞ്ഞു. ഇവർക്ക് താങ്ങായി സുജിത്തിൻ്റെ ഭാര്യ ബെൻസിയും കൂടെയുണ്ട്.