ഐപിസി അഞ്ചൽ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ
![ഐപിസി അഞ്ചൽ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ](https://onlinegoodnews.com/uploads/images/202501/image_750x_67987b561432c.jpg)
അഞ്ചൽ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അഞ്ചൽ സെന്റർ 33 മത് കൺവെൻഷൻ ഫെബ്രുവരി 6 മുതൽ 9 വരെ കരിക്കം ഐപിസി സഭാ ഗ്രൗണ്ടിൽ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസൺ പള്ളിപ്പാട്, പി.സി. ചെറിയാൻ റാന്നി, ഷിബിൻ സാമുവൽ പത്തനാപുരം, സാബു ചാപ്രത് , വർഗീസ് എബ്രഹാം റാന്നി, എന്നിവർ പ്രസംഗിക്കും.
വിവിധ ദിവസങ്ങളിലായി സൺഡേസ്കൂൾ, പി. വൈ. പി. എ. ,ഇവാഞ്ചലിസം ബോർഡ് , സോദരി സമാജം വാർഷിക സമ്മേളനങ്ങൾ നടക്കും. ഗിലയാദ് മ്യൂസിക് ബാൻഡ് കരവാളൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രുവരി 9 ഞായർ രാവിലെ 8.30 നു കർത്തൃമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടും സമാപിക്കും.