വെർച്വൽ കൺവെൻഷൻ റിവൈവൽ ഫെസ്റ്റ് സെപ്.25 മുതൽ
ദുബായ്: ഐപിസി റിവൈവൽ ദുബായ് ചർച്ചിന്റെ ചുമതലയിൽ സെപ്റ്റംബർ 25,26 (വെള്ളി, ശനി ) ദിവസങ്ങളിൽ വെർച്വൽ കൺവെൻഷൻ നടക്കും. ഐപിസി യു. എ. ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും.
ഡോ. തോംസൺ കെ. മാത്യു (മുൻ ഡീൻ ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി യു. എസ്. എ), ഇവാ. ജോൺ പി. തോമസ് (ഇന്ത്യ)എന്നിവർ സന്ദേശം നൽകും.
ഡെനിലോ ഡെന്നിസ് & റോബിൻ ലാലച്ചൻ ടീം യു. എ. ഇ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
(Zoom ID : 919 7444 9974, Pass code : 1234)
വിവരങ്ങൾക്ക്: പാസ്റ്റർ സാം പനച്ചയിൽ (ചർച്ച് പാസ്റ്റർ: +971 56 432 0370). ഷാജി വർഗീസ് (ചർച്ച് സെക്രട്ടറി : +971 55 830 3909)




