നമ്മുടെ ലീഡേഴ്സ് ബഹുമാനം അർഹിക്കുന്നു...

നമ്മുടെ ലീഡേഴ്സ് ബഹുമാനം അർഹിക്കുന്നു...

നമ്മുടെ ലീഡേഴ്സ് ബഹുമാനം അർഹിക്കുന്നു...

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട YWAM YWAM സ്ഥാപകൻ ലോറൻ കന്നിംഗ്ഹാമിനെ, ജെപി പാലത്തുങ്കൽ അനുസ്മരിക്കുന്നു 

യൂത്ത് വിത്ത് എ മിഷൻ എന്ന ഇൻ്റർനാഷണൽ ക്രിസ്റ്റ്യൻ ഓർഗനൈസേഷൻ്റെ ഫൗണ്ടർ ആയിരുന്ന ലോറൻ കണ്ണിങ് ഹാം ഇന്നലെ (07/10/2023) തൻ്റെ 88 ആമത്തെ  വയസ്സിൽ സ്വന്തം വീട്ടിൽ പോയി.

മൂന്ന് കാര്യങ്ങളാണ് എന്നെ YWAM ൽ കഴിഞ്ഞ 37 വർഷം പിടിച്ച് നിറുത്തിയത്.

(1) പ്രസംഗിക്കുന്നത് പോലെ ജീവിച്ച് കാട്ടുന്ന ലീഡർമാർ.
(2) അവരെഴുതിയ പുസ്തകങ്ങൾ.
(3) YWAM ൻ്റെ fundamental values.

വിശേഷിച്ച് ലോറെൻ എഴുതിയ DARING TO LIVE ON THE EDGE & MAKING JESUS LORD എന്നീ രണ്ടു പുസ്തകങ്ങൾ ആണ് എന്നെ ഈ മിഷൻ ഗ്രൂപ്പിൽ ഇതുവരെ  പിടിച്ച് നിറുത്തിയത്. അത് രണ്ടും മലയാളത്തിലേക്ക് തർജമ ചെയ്യിക്കാനും പ്രിൻ്റിംഗ് നു്  യോഗ്യമാക്കിതീർക്കാനും കർത്താവ് സഹായിച്ചു. അതിനുള്ള അനുമതിയും പ്രിൻ്റ് ചെയ്യാനുള്ള പണവും ദൈവം തരാൻ ഇത് വായിക്കുന്നവരും പ്രാർത്ഥനയിൽ സഹായിക്കണം. ഒരിക്കൽ മാത്രം ഡൽഹിയിൽ വെച്ച് ദൂരെ നിന്ന് ലോറനെയും ഭാര്യയേയും(Darlene) നേരിൽ കാണാൻ ഇടയായിട്ടുണ്ട് 2010ൽ. 

നല്ല നേതാക്കൾ നമ്മുടെ ലോകത്തിന്റെ അനിവാര്യ ഘടകമാണ്. സംസ്കാരത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിന് നേതൃത്വത്തിന്റെ ഭാരം വഹിക്കുന്ന ആളുകളെ നമുക്കെന്നും ആവശ്യമാണ്, അല്ലെങ്കിൽ ഇടയിനില്ലാത്ത ആടുകൾ ആയിപ്പോകും ജനങ്ങൾ.

സഭയ്ക്കും ലീഡേഴ്സ് ഉണ്ട്, അവർ ദൈവജനത്തെ പരിപാലിക്കാനും പഠിപ്പിക്കാനും നയിക്കാനും ചുമതലപ്പെടുത്തിയ നേതാക്കളാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് ദൈവത്തെ സേവിക്കുന്നതിനായി  അവർ അവരുടെ ജീവിതം സമർപ്പിചിരിക്കുന്നു.

സഭയിലെ ഇടയന്മാരും ലോകത്തിലെ നേതാക്കന്മാരെപ്പോലെയല്ല അവരുടെ അണികളെ നയിക്കുന്നത്. യേശുവിനെപ്പോലെ വിനയം, സൗമ്യത, സേവനം എന്നിവയിലൂടെയാണവർ നയിക്കുന്നത്. ആളുകളെ യേശുവിലേക്ക് നയിക്കുക, അവരെ ആത്മീയമായി വളരാൻ സഹായിക്കുക, അവരെക്കാൾ കഴിവുള്ളവരെ കണ്ടെത്തി അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക എന്നതാണ് അവരുടെ പ്രാഥമിക ദൗത്യം.

സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവരെ അവരുടെ അധ്വാനം പരിഗണിച്ച്‌ അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
(1 തെസലോനിക്യർ 5:12, 13)

നമ്മുടെ സഭകൾ നടത്തുന്നവരെയും ആത്മീയ നേതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി പറയുന്നതിനും നാം മുൻഗണന നൽകണമെന്ന് പൗലോസ് പറയുന്നു. അവരെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും, സ്നേഹിക്കാനും നാം ഉൽസാഹിക്കണം.

ഇതിനർത്ഥം നമ്മൾ അവരെ  എല്ലാവരിലും മുകളിൽ ഒരു പീഠത്തിൽ പിടിച്ചിരുത്തണം എന്നല്ല. അവരും നമ്മെപ്പോലെ തന്നെയുള്ള മനുഷ്യരാണ്. സഭയെ സേവിച്ചുകൊണ്ട് അവർ ദൈവത്തെ സേവിക്കാൻ ശ്രമിക്കുന്നതിനാൽ, പൗലോസ് പറയുന്നതുപോലെ അവരെ ബഹുമാനിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നാം ചെയ്യണം. അവർ നമ്മേക്കാളത്തികം വൈകാരിക ഭാരം വഹിക്കുന്നവരാണ്. സാമൂഹിക സമ്മർദ്ദവും നമ്മെക്കാൾ കൂടുതൽ അവർക്കുണ്ട്. നമ്മുടെ ആത്മീയ നേതാക്കളെ നന്നായി സ്നേഹിക്കാൻ സഭ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത് ചെയ്യുക തന്നെ വേണം.

നിങ്ങളുടെ സ്വന്തം സഭാ ശുശ്രൂഷകരെ, ആത്മീയ നേതാക്കന്മാരെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ബഹുമാനിക്കാൻ, സ്നേഹിക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ സമയമെടുക്കുക. നിങ്ങളുടെ സ്വന്തം ജീവിതത്തിലും യേശുവിനൊപ്പമുള്ള യാത്രയിലും അവർ നിങ്ങളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുക.

പൗലോസിൻ്റെ വാക്കുകൾ അനുസരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും അനുഗ്രഹമായിരിക്കും.