ശാരോൻ ഫെലോഷിപ്പ് ചർച്ച്- ഖത്തർ : സ്നേഹ സംഗമം ഫിബ്രു. 10 ന് കിടങ്ങന്നൂരിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച്- ഖത്തർ : സ്നേഹ സംഗമം ഫിബ്രു. 10 ന് കിടങ്ങന്നൂരിൽ

ഖത്തർ:  ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന സ്നേഹ സംഗമം ഫിബ്രു. 10 ന് രാവിലെ പത്തിന് കിടങ്ങന്നൂർ ബാലകൃഷ്ണ കൺവെൻഷൻ സെൻ്ററിൽ വിവിധ പ്രോഗ്രാമുകളോടെ നടക്കും.

പൂർവ്വ അംഗങ്ങൾക്കും നിലവിലുള്ള അംഗങ്ങൾക്കും അവരുടെ   കുടുംബാംഗങ്ങൾക്കും സംബന്ധിക്കാവുന്നതാണ്. കൂടാതെ വിവിധ കാലയളവുകളിൽ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നന്മകൾ ലഭിച്ചവർക്കും പങ്കെടുക്കാം.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് മുഖ്യാതിഥിയായിരിക്കും.
സ്പിരിച്ചൽ വേവ്സ്- അടൂർ ഗാനശുശ്രൂക്ഷ നിർവ്വഹിക്കും.

സുവിശേഷ - ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ, 16 വർഷം പിന്നിടുന്ന ഈ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ്  സ്റ്റേഹസംഗമത്തിന് നേതൃത്വം വഹിക്കും.

പങ്കെടുക്കുന്നവർ  താഴെയുള്ള ലിങ്ക് തുറന്ന് ജനുവരി 27ന് മുമ്പായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.(ഇവിടെ ക്ലിക് ചെയ്യുക.)

https://forms.office.com/r/QQRu14rPpc?origin=lprLink

വിവരങ്ങൾക്ക്:  +974 55066405 (WhatsApp), +918111903116 

Advertisement