സ്കൂൾകിറ്റ് വിതരണം നടത്തി
എറണാകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് യുവജന വിഭാഗം YPE എറണാകുളം സോണലിൻ്റെ നേതൃത്വത്തിൽ തുടർമാനമായി 6-ാം വർഷത്തിലും 200 ഓളം കുഞ്ഞുങ്ങൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തിദൈവസഭ ഓവർസിയർ പാസ്റ്റർ സി.സി. തോമസ് ഉത്ഘാടനം ചെയ്തു. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് വൈ. റെജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഉമ്മൻ ജോൺ, എബ്രഹാം ഫിലിപ്പ് മസ്കറ്റ്, പാസ്റ്റർ സുരേഷ് ജോർജ്ജ് എന്നിവർ ആശംസ അറിയിച്ചു. എറണാകുളം സോണൽ കോർഡിനേറ്റർ സജു സണ്ണി സ്വാഗതവും, പാസ്റ്റർ എബ്രഹാം മാത്യു നന്ദിയും അറിയിച്ചു. സോണൽ സെക്രട്ടറി ഡാനി മാത്യു നേതൃത്വം നൽകി.
Advertisement