ബഹ്‌റൈൻ റീജിയൻ പിവൈപിഎ. താലന്ത് പരിശോധന: ഐപിസി ബഹ്റൈൻ ജേതാക്കൾ
മനാമ: ഐപിസി ബഹ്‌റൈൻ റീജിയൻ പി.വൈ.പി.എ.യുടെ പ്രഥമ താലന്ത് പരിശോധന ഡിസം.16-ന് സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് ഹാളിൽ നടന്നു.
ജൂനിയേഴ്‌സ്, ഇൻ്റെർമീഡിയേറ്റ്, സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ് എന്നീ നാല് വിഭാഗങ്ങളിലായി പത്തൊൻപതു് ഇനങ്ങളിൽ നടന്ന മൽസരങ്ങളിൽ, ഐ.പി.സി ബഹ്‌റൈൻ 73 പോയൻ്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐ.പി.സി ഇമ്മാനുവേൽ 49 പോയൻ്റും, ഐ.പി.സി ബേഥെസ്ദാ 38 പോയൻ്റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ഐ.പി.സി റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ കെ.എം ജോർജ് ഉൽഘാടനം നിർവ്വഹിച്ചു. ജനുവരി 4-ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.