ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ: പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവം. 24-ന്
പെരുമ്പാവൂർ: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന്റെ ഭാഗമായി പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവംബർ 24 ചൊവ്വാഴ്ച മണ്ണൂർ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും.
വൈകുന്നേരം 4 മുതൽ 6 വരെ പ്രാർത്ഥനാ സംഗമവും തുടർന്ന് സബ്കമ്മിറ്റി പൊതുയോഗവും ചേരും.
സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പങ്കെടുക്കുന്ന ഈ യോഗത്തിൽ സബ്കമ്മിറ്റിയിൽ ഉൾപ്പെട്ട എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
ഡിസംബർ 2 മുതൽ 6 വരെ പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലാണ് ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നടക്കുന്നത്. ഐപിസി സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്സൺ ജേക്കബ്, ബിനു വി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.
കൺവെൻഷൻ കൺവീനർ പാസ്റ്റർ എം എ തോമസ്,കോഡിനേറ്റർ ജോബി എബ്രഹാം, പബ്ലിസിറ്റി ചെയർമാൻ തമ്പി മുടവന്തിയിൽ, പബ്ലിസിറ്റി കൺവീനർ രഞ്ചു മാത്യു, സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി), കൺവൻഷൻ പ്രയർ കൺവീനർ പാസ്റ്റർ വത്സൻ പീറ്റർ നേതൃത്വം നൽകും. തുടങ്ങിയവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9495336040





