പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ
കൊച്ചി: ബെഥേൽ എ.ജി.പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ 6 വരെ നടക്കും. പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ കെ.ജെ. തോമസ് കുമളി, ഡോ. തോമസ് മാമ്മൻ, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ ഷിബു കെ. മാത്യു, ഡോ. ടി.ജെ. സാമുവൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബിക്കുട്ടി ടി. ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബ്രദർ സുജിത് ബാബുവും ബെഥേൽ എ.ജി. പാലാരിവട്ടം ചർച്ച് ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.





