ഫാദേഴ്സ് ഹൗസ് ഇൻറർനാഷണൽ സിൽവർ ജൂബിലി ആഘോഷവും ബിരുദദാനവും 

ഫാദേഴ്സ് ഹൗസ് ഇൻറർനാഷണൽ സിൽവർ ജൂബിലി ആഘോഷവും ബിരുദദാനവും 

റാന്നി: ഫാദേഴ്സ് ഹൗസ് ഇൻറർനാഷണൽ പ്രസ്ഥാനത്തിൻ്റെ 25 വർഷങ്ങൾ പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ ജനുവരി 26 മുതൽ 28 വരെ റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും. 

ഫാദേഴ്സ് ഹൗസ് പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രസിഡൻ്റ് റവ.ഡോ.സാബു ഏബ്രഹാം ഉത്ഘാടനം ചെയ്യും. മറ്റു ലോകപ്രശസ്ത സുവിശേഷ പ്രസംഗകർ വചനം പങ്കുവെയ്ക്കും.

ബിരുദദാന സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സംഗമം,ശുശ്രൂഷക സമ്മേളനം , ജനറൽ കൺവൻഷൻ, സംയുക്ത ആരാധന എന്നിവയും നടക്കും.

സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ സുത്യർഹ്യമായ സേവനം ചെയ്തു വരുന്ന ഒരു പ്രമുഖ ആത്മീയ സംഘടനയാണ് ഫാദേഴ്സ് ഹൗസ്'.