ഐഎജി യുകെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് ഇന്നു മാർച്ച് 15 മുതൽ

ഐഎജി യുകെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് ഇന്നു മാർച്ച് 15 മുതൽ

 കവൻട്രി:  അസംബ്ലീസ്‌ ഓഫ് ഗോഡ്  യുകെ & യൂറോപ്പ് 17 മത്‌ നാഷണൽ കോൺഫറൻസ്‌  മാർച്ച് 15 മുതൽ 17 വരെ കവൻട്രിയിലെ റെഡ്‌റോസ് അരീനയിൽ നടക്കും. ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും.  റവ. രവി മണി ബാംഗ്ലൂർ മുഖ്യസന്ദേശം നൽകും.  ബ്രദർ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകും.

യൂത്ത് സെക്ഷനിൽ ഡോ. ബ്ലസൻ മേമനയും ലേഡീസ് സെക്ഷനിൽ ഡോ. ഏയ്ഞ്ചൽ എൽസ വർഗ്ഗീസും പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ കർത്തൃമേശയു ഉണ്ടായിരിക്കും.

 പാസ്റ്റർ ജിജി തോമസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫ്രൻസ് കൺവീനറായും , പാസ്റ്റർ ലിജോ ജോൺ കോൺഫ്രൻസ് കോഓർഡിനേറ്ററായും , ബ്രദർ ലിനോ പി ജോൺ കോൺഫ്രൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു. 

വാർത്ത : പോൾസൺ ഇടയത്ത്