ഭാരതത്തിൽ സുവിശേഷവിത്തു വിതയ്ക്കാൻ ശക്തമായ ആഹ്വാനം; ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി

ഭാരതത്തിൽ സുവിശേഷവിത്തു വിതയ്ക്കാൻ ശക്തമായ ആഹ്വാനം; ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി

വാർത്ത: മീഡിയ വിഭാഗം, ചർച്ച് ഓഫ് ഗോഡ്

തിരുവല്ല - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 - മത് ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി.

രാവിലെ സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി സി തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിച്ചു. സങ്കീർത്തന പ്രസംഗം പാസ്റ്റർ ജെ. ജോസഫ് നടത്തി. ഡോ. ജെയ്സൺ തോമസ് ധ്യാന പ്രസംഗം നടത്തി.

പാസ്റ്റർ വൈ മോനി, മാത്യൂ ബേബി എന്നിവർ വേദവായന നടത്തി. പാസ്റ്റർന്മാരായ കെ വി ഗീവർഗീസ്, കെ വി ജേക്കബ്, കെ റെജി, പി എ ജെറാൾഡ്, കെ ടി വർഗ്ഗീസ്, വി ജെ കുഞ്ഞുമ്മൻ, പി സി എബ്രഹാം , ബിനോയ് പി അലക്സ് എന്നിവർ പ്രാർഥന നയിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ റെജി, സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി സി തോമസ് എന്നിവർ സമാപന സന്ദേശം നൽകി.

ബിലിവേഴ്‌സ് ബോർഡ് സ്റ്റേറ്റ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, അജി കുളങ്ങര എന്നിവർ സംസാരിച്ചു.